പരിശീലന പറക്കലിനിടെ അപകടം; വ്യോമസേനാ വിമാനം തകർന്ന് വീണ് ഗ്രൂപ്പ് ക്യാപ്റ്റൻ മരിച്ചു

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനാ വിമാനം തകർന്ന് വീണ് ഗ്രൂപ്പ് ക്യാപ്റ്റൻ മരിച്ചു. സേനയുടെ മിഗ്-21 ബൈസൻ വിമാനമാണ് ബുധനാഴ്‌ച രാവിലെ അപകടത്തിൽപ്പെട്ടത്. വ്യോമസേനയാണ് അപകടവിവരം പുറത്തുവിട്ടത്. പതിവ് പരിശീലനത്തിനിടെയാണ് അപകടം. ഗ്രൂപ്പ് ക്യാപ്റ്റൻ എ ഗുപ്‌തയാണ് അപകടത്തിൽ മരിച്ചത്.

പറന്നുയർന്ന വിമാനം ഉടൻ അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് വ്യോമസേന വ്യക്‌തമാക്കി. അപകടകാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Read also: ഏപ്രില്‍ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത്‌ മൂന്ന് സീറ്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE