കോവിഡ്; മില്‍ഖ സിംഗ് ഐസിയുവില്‍

By Staff Reporter, Malabar News
milkha-singh
മില്‍ഖ സിംഗ്
Ajwa Travels

മൊഹാലി: കോവിഡ് സ്‌ഥിരീകരിച്ച സ്‌പ്രിന്റിംഗ് ഇതിഹാസം മില്‍ഖ സിംഗിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. മൊഹാലിയിലെ ഫോര്‍ട്ടീസ് ആശുപത്രിയിലാണ് മില്‍ഖ സിംഗ് ചികിൽസയിൽ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാര്‍ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്‌ചയാണ് 91കാരനായ മില്‍ഖ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം ഹോം ഐസൊലേഷനില്‍ ആയിരുന്നെങ്കിലും രക്‌തത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും നേരിയ തോതില്‍ ന്യൂമോണിയ ബാധിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍കരുതലിന്റെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ ജീവ് വ്യക്‌തമാക്കി.

Read Also: വിദേശത്ത് പഠനത്തിനും, ജോലിക്കും പോകുന്നവര്‍ക്ക് വാക്‌സിനേഷനിൽ മുന്‍ഗണന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE