ക്ഷീര കർഷകരുടെ പ്രതിസന്ധി; മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റുമതി ചെയ്യുമെന്ന് മിൽമ

By Team Member, Malabar News
milma

തിരുവനന്തപുരം : സംസ്‌ഥാനത്തെ 6 വടക്കൻ ജില്ലകളിൽ നിന്നുള്ള പാൽ സംഭരണം നിർത്തിയതോടെ കർഷകർക്കുണ്ടായ പ്രതിസന്ധി മറികടക്കാൻ നടപടിയുമായി മിൽമ. ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കാനായി മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റി അയക്കാനാണ് മിൽമയുടെ തീരുമാനം. സംഭരിക്കുന്ന പാല്‍ വിറ്റഴിക്കാന്‍ കഴിയാതെ വന്നതോടെയാണ് മലബാർ മേഖലയിൽ നിന്നും ഉച്ച കഴിഞ്ഞുള്ള പാൽ സംഭരണം നിർത്തിവെക്കാൻ മിൽമ തീരുമാനിച്ചത്. ഇതോടെയാണ് ദിവസേനയുള്ള പാൽ എന്ത് ചെയ്യുമെന്നറിയാതെ കർഷകർ പ്രതിസന്ധിയിലായത്.

പാൽപ്പൊടി നിർമാണത്തിനും മറ്റുമായാണ് അന്യ സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റി അയക്കാൻ തീരുമാനിച്ചത്. ഒപ്പം തന്നെ സംസ്‌ഥാനത്ത് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനുകളിലും കോവിഡ് കെയര്‍ സെന്ററുകളിലും പാല്‍ നല്‍കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഉച്ചക്ക് ശേഷം സഹകരണ സംഘങ്ങള്‍ പാലെടുക്കാതെ വന്നതോടെ സൗജന്യമായി വിതരണം ചെയ്യേണ്ട ഗതികേടിലാണ് കര്‍ഷകര്‍. മറ്റുവഴികളില്ലാതെ ചിലര്‍ പാല്‍ ഒഴുക്കിക്കളയുകയും ചെയ്‌തു. ഇത് മറികടക്കാനാണ് മില്‍മയുടെ പുതിയ തീരുമാനം.

അതേസമയം തന്നെ കോവിഡ് കെയര്‍ സെന്ററുകളിലും കമ്മ്യൂണിറ്റി കിച്ചനുകളിലും പാല്‍ നല്‍കി നിലവിലത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ വഴി ശ്രമം നടക്കുന്നുണ്ടെന്ന് മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെഎസ് മണി വ്യക്‌തമാക്കി.

Read also : മുംബൈ ബാർജ് അപകടം; 37 മൃതദേഹങ്ങൾ കണ്ടെടുത്തു, തിരച്ചിൽ തുടരുന്നു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE