ട്രൈബ്യൂണൽ ഉത്തരവ് ഗൗരവത്തോടെ കാണുന്നു; മന്ത്രി എംബി രാജേഷ്

'ബ്രഹ്‌മപുരം വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടു. ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടി എടുക്കണമെന്ന നിർദ്ദേശത്തിൽ ഉത്തരവ് വിശദമായി പഠിച്ച ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും' എംബി രാജേഷ് വ്യക്‌തമാക്കി.

By Trainee Reporter, Malabar News
mb-rajesh
Ajwa Travels

കൊച്ചി: ബ്രഹ്‌മപുരം പ്ളാന്റിലെ തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടിയിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് കൊച്ചി കോർപറേഷന് ലഭിച്ചുവെന്നും, ഉത്തരവ് ഗൗരവത്തോടെ കാണുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.

‘മുമ്പ് മറ്റു സംസ്ഥാനങ്ങൾക്ക് 28,000 കോടി രൂപവരെ പിഴ ചുമത്തിയിരുന്നു. അന്ന് കേരളത്തെ ഒഴിവാക്കിയത് മാലിന്യ നിർമാർജനത്തിലെ മികവ് കൊണ്ടായിരുന്നു. ഇപ്പോൾ വന്ന ഉത്തരവ് ഗൗരവത്തോടെ കാണുന്നു. ബ്രഹ്‌മപുരം വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടു. ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടി എടുക്കണമെന്ന നിർദ്ദേശത്തിൽ ഉത്തരവ് വിശദമായി പഠിച്ച ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും’ എംബി രാജേഷ് വ്യക്‌തമാക്കി.

‘യുദ്ധകാല അടിസ്‌ഥാനത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോടതിയെ സമീപിക്കുമെന്ന മേയറുടെ പ്രതികരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആദ്യ പരിഗണന പ്രശ്‌നം പരിഹരിക്കുന്നതിനാണ്. സംസ്‌ഥാനത്ത്‌ ആകെ മാലിന്യ സംസ്‌കരണ പദ്ധതികൾ ഊർജിതമാക്കും. ഹരിതകർമ സേനയുടെ യൂസർ ഫീ നിർബന്ധമാക്കും. ഫീസ് നൽകിയില്ലെങ്കിൽ വസ്‌തു നികുതിയോടൊപ്പം ഈടാക്കും. മെയ് 31ന് മുമ്പ് മാലിന്യ സംസ്‌കരണ പ്ളാന്റുകൾ കമ്മീഷൻ ചെയ്യുമെന്നും’ മന്ത്രി അറിയിച്ചു.

തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ പിഴ ചുമത്തിയത്. നേരത്തെ, 500 കോടി രൂപ പിഴ ഈടാക്കുമെന്ന് ട്രൈബ്യൂണൽ സംസ്‌ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വായുവിൽ മാരക വിഷപദാർഥങ്ങൾ കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്.

തീ അണയ്‌ക്കുന്നതിൽ സംസ്‌ഥാന സർക്കാരും കോർപറേഷൻ ഉദ്യോഗസ്‌ഥരും പൂർണ പരാജയമാണ്. മാലിന്യ നിർമാർജന ചട്ടങ്ങളും സുപ്രീം കോടതി ഉത്തരവുകളും നിരന്തരം ലംഘിച്ചുവെന്നും എൻജിടി ആരോപിക്കുന്നു. അതേസമയം, ദേശീയ ഹരിത ട്രൈബ്യൂണൽ വിശദമായ വാദം കേട്ടില്ലെന്നും അപ്പീൽ പോകുമെന്നും കൊച്ചി മേയർ അനിൽ കുമാർ അറിയിച്ചു. 100 കോടി രൂപ പിഴ അടക്കാനുള്ള സാമ്പത്തിക ശേഷി കൊച്ചി കോർപറേഷന് ഇല്ലെന്നും, ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതടക്കമുള്ള എൻജിടിയുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും മേയർ വ്യക്‌തമാക്കി.

Most Read: അട്ടപ്പാടി മധു കൊലക്കേസ്; അന്തിമ വിധി ഈ മാസം 30ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE