സംസ്‌ഥാനത്ത് ജെൻഡർ ജസ്‌റ്റിസ്‌ കരിക്കുലത്തിന്റെ ഭാഗമാക്കും; മന്ത്രി ആർ ബിന്ദു

By Team Member, Malabar News
R Bindhu About Gender Justice

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത വർഷം മുതൽ ജെൻഡർ ജസ്‌റ്റിസ്‌ കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് വ്യക്‌തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സ്‌ത്രീ പീഡനങ്ങളും, ലൈംഗിക അതിക്രമങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി കോളേജുകളിൽ ഇവ തടയുന്നതിനായി ക്‌ളാസുകൾ സംഘടിപ്പിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്.

ജെൻഡർ ജസ്‌റ്റിസ്‌ അടുത്ത വർഷം മുതൽ ഒരു വിഷയമായി തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും, ഈ  വർഷം മുതൽ ബോധവൽക്കരണ പരിപാടികൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് നിലവിൽ സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

കഴിഞ്ഞ ദിവസമാണ് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി സ്‌കൂൾ തലം മുതൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് അഭിപ്രായപ്പെട്ടത്. പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠി കൊലപ്പെടുത്തിയ നിതിനയുടെ വീട് സന്ദർശിച്ചതിന് പിന്നാലെയാണ് അധ്യക്ഷ ഇക്കാര്യം വ്യക്‌തമാക്കിയത്‌. സംസ്‌ഥാനത്ത് ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാൽ കുറ്റകൃത്യ നിരക്ക് കുറയ്‌ക്കാൻ സാധിക്കുമെന്നും, നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നും പി സതീദേവി വ്യക്‌തമാക്കിയിരുന്നു.

Read also: ലഖിംപൂർ അക്രമം; കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം റീപോസ്‌റ്റുമോർട്ടം ചെയ്‌തു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE