ആലപ്പുഴയിൽ കോവിഡ് ബാധിച്ചു മരിച്ച സ്‌ത്രീയുടെ കാണാതായ ആഭരണങ്ങൾ കണ്ടെത്തി

By Team Member, Malabar News
Ajwa Travels

ആലപ്പുഴ : ജില്ലയിലെ വണ്ടാനം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചു മരിച്ച സ്‌ത്രീയുടെ കാണാതായ ആഭരണങ്ങൾ ആശുപത്രിയിൽ നിന്നും കണ്ടെടുത്തു. ആശുപത്രിയിൽ പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് സ്വർണം കണ്ടെത്തിയത്. ജീവനക്കാർക്ക് പറ്റിയ പിഴവ് മൂലമാണ് സ്വർണം കാണാതായതെന്ന് പോലീസ് വ്യക്‌തമാക്കി.

പള്ളിപ്പാട് സ്വദേശിനിയായ വൽസലകുമാരിയുടെ ആറരപ്പവൻ വരുന്ന ആഭരണങ്ങളാണ് നഷ്‌ടമായിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയോടെയാണ് വൽസലകുമാരി കോവിഡിനെ തുടർന്ന് മരിച്ചത്. ശേഷം മൃതദേഹം വിട്ടുനൽകിയപ്പോൾ ആഭരണങ്ങളെ പറ്റി ആശുപത്രി അധികൃതർ കൃത്യമായ വിശദീകരണം നൽകിയിരുന്നില്ല എന്നാണ് ബന്ധുക്കൾ ആരോപണം ഉന്നയിച്ചത്.

ആഭരണങ്ങൾ കാണാതായതോടെ ബന്ധുക്കൾ പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരുന്നു. തുടർന്ന് സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോക്‌ടർ രാംലാല്‍ അറിയിച്ചു. പിന്നീട് അമ്പലപ്പുഴ സിഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആശുപത്രിയിൽ നിന്നും സ്വർണം കണ്ടെടുത്തത്.

Read also : വാട്സാപ് ഉൾപ്പടെയുള്ള സമൂഹ മാദ്ധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ കടിഞ്ഞാൺ; നാളെ മുതൽ ലഭ്യമായേക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE