അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മിഷന് സി‘ സെൻസർ കഴിഞ്ഞു. U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിച്ച സിനിമയിലെ അതിസാഹസിക രംഗങ്ങളാണ് U/A സർട്ടിഫിക്കറ്റിന് കാരണമായത്.
12 വയസിൽ താഴെയുള്ള കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം മാതമേ സിനിമ കാണാവൂ എന്നാണ് U/A സർട്ടിഫിക്കറ്റ് കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. ‘മിഷൻ സി‘ യിൽ മിലിട്ടറി സീക്വൻസുകളും അതിസാഹസിക രംഗങ്ങളും ഉൾപ്പെടുന്ന സീനുകൾ കൂടുതൽ ഉള്ളതുകൊണ്ടാണ് U/A സർട്ടിഫിക്കറ്റ് ലഭിച്ചത്. അത് പക്ഷെ, സിനിമയുടെ ത്രില്ലർ സ്വഭാവം വെളിപ്പെടുത്താൻ കാരണമാകുന്നുണ്ട്.
ഉദ്യോഗജനകമായ വഴിയിലൂടെ വികസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന സിനിമയാണ് ‘മിഷൻ സി‘. ഒരുമണിക്കൂറും മുപ്പതുമിനിറ്റും ദൈർഘ്യമുള്ള സിനിമ പൂർണമായും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന ‘റിയലിസ്‌റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍‘ ആയാണ് വിനോദ് ഗുരുവായൂർ ഒരുക്കിയിരിക്കുന്നത്.
അപ്പാനി ശരത്ത് നായക വേഷത്തിലെത്തുന്ന സിനിമയിൽ മീനാക്ഷി ദിനേശാണ് നായികാ വേഷം ചെയ്യുന്നത്. സംവിധായകന്‍ ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസ്‘ എന്ന ചിത്രത്തില്‍ നൈല ഉഷയുടെ കൗമാര കാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ നടിയാണ് മീനാക്ഷി ദിനേശ്. ഇവർ ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ‘മിഷന് സി‘. കൈലാഷ് സിനിമയിൽ സുപ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മേജര്‍ രവി, ജയകൃഷ്‌ണൻ, ബാലാജിശർമ്മ തുടങ്ങിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
തീവ്രവാദികൾ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്‌റ്റ് ബസും അതിൽ കുടുങ്ങിപ്പോയ ഒരു പറ്റം വിദ്യാർഥികളും, അവരെ രക്ഷപ്പെടുത്താൻ എത്തുന്ന പോലീസുകാരും കമാന്റോകളും, ഇവരുടെ സാഹസിക പോരാട്ടവും ഒപ്പം ജീവൻ പണയംവെച്ച് അസാധാരണ സാഹചര്യത്തിനെ മുഖാമുഖം കാണേണ്ടിവരുന്ന ബന്ധികളുടെയും കഥയാണ് ‘മിഷൻ സി‘ പറയുന്നത്.
‘മിഷൻ സി‘യുടെ മാറ്റുവാർത്തകൾ ഇവിടെ വായിക്കാം. കേരളത്തിന് പുറത്തു തിയേറ്റർ റിലീസാണ് ‘മിഷൻ സി‘ പ്ളാൻ ചെയ്യുന്നത്. എന്നാൽ കേരളത്തിൽ ഒടിടി റിലീസ് ആയിരിക്കും. സിനിമയുടെ റിലീസ് തീയതി തൊട്ടടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. 12 ലക്ഷത്തിലധികം ആളുകൾ കേട്ടുകഴിഞ്ഞ ‘മിഷൻ സി’ യിലെ ഒരുഗാനം ഇവിടെ കേൾക്കാം:
Most Read: പ്രണയത്തിലായ പ്രതിക്ക് പോകാൻ വണ്ടിറെഡി; പക്ഷെ, യാത്രയാരംഭിക്കാൻ പെർമിഷൻ വേണം