ഡിഎംകെ അധികാരം നേടിയാല്‍ ജയലളിതയുടെ മരണം പുനരന്വേഷിക്കും; സ്‌റ്റാലിന്‍

By Team Member, Malabar News
mk stalin
എംകെ സ്‌റ്റാലിൻ
Ajwa Travels

ചെന്നൈ : തമിഴ്നാട്ടില്‍ ഉടന്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ അധികാരം നേടിയാല്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം നടത്തുമെന്ന് വ്യക്‌തമാക്കി എംകെ സ്‌റ്റാലിന്‍. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രധാന വാഗ്‌ദാനമായി ചേര്‍ക്കുന്നത് ഇക്കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയലളിതയുടെ മരണത്തിലെ അസ്വാഭാവികത പുറത്തുവരണമെന്നുള്ളത് സംസ്‌ഥാനത്തെ എല്ലാ ജനങ്ങളുടെയും പൊതുതാല്‍പര്യമാണ്. ഇക്കാര്യം ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ പരിഗണിക്കും. രാഷ്‌ട്രീയമായ ഭിന്നതകള്‍ ഉണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ജയലളിതയുടെ മരണത്തിലെ അസ്വാഭാവികത പുറത്ത് കൊണ്ട് വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. അതിനാല്‍ തന്നെ ജയലളിതയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തുകയും ജയിലിലടക്കുകയും ചെയ്യുമെന്ന് സ്‌റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ജയലളിതയുടെ സമാധിക്ക് സമീപം പനീര്‍സെല്‍വം നടത്തിയ ഉപവാസത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്‌തു.

Read also : സമരാകാശത്തിലെ നക്ഷത്രപഥങ്ങള്‍ ഡോക്യുമെന്ററി ട്രെയ്ലര്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE