ഉടുമ്പൻചോലയിൽ എംഎം മണി വൻ ഭൂരിപക്ഷത്തിലേക്ക്

By Staff Reporter, Malabar News
Mullaperiyar is the problem of Kerala's survival; MM Mani
Ajwa Travels

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എംഎം മണിയുടെ ലീഡ് പതിനായിരം കടന്നു. 176,01 വോട്ടുകള്‍ക്കാണ് എംഎം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇഎം അഗസ്‌റ്റിയെ പിന്നിലാക്കിയാണ് മുന്നേറ്റം. ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ് നിലനില്‍ക്കുന്നത്. ദേവികുളത്ത് എല്‍ഡിഎഫിന്റെ എ രാജയാണ് മുന്നില്‍.

തൊടുപുഴയില്‍ യുഡിഎഫിന്റെ പിജെ ജോസഫിന് 1408 വോട്ടിന്റെ ലീഡുണ്ട്. ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ റോഷി അഗസ്‌റ്റിനുള്ളത് 3696ന്റെ ലീഡാണ്. പീരുമേട്ടില്‍ യുഡിഎഫിന്റെ സിറിയക് തോമസ് 62 വോട്ടിന് മുന്നേറുന്നു. അതേസമയം കേരളത്തില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 92 മണ്ഡലങ്ങളിലും യുഡിഎഫ് 48 മണ്ഡലങ്ങളിലും മുന്നേറുന്നുണ്ട്. എന്‍ഡിഎയുടെ മുന്നേറ്റം മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണുള്ളത്.

Read Also: കോഴിക്കോട് ബാലുശ്ശേരിയിൽ സച്ചിൻ ദേവിന്റെ മുന്നേറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE