ന്യൂഡെൽഹി: രാജ്യത്തെ അതിർത്തിയിൽ സേന ശക്‌തമായി ഇടപെടുമെന്ന് ചൈനക്ക് മുന്നറിയിപ്പുമായി സൈനിക മേധാവി ജനറൽ എംഎം നരവനെ. അതിർത്തികളിലെ നിലവിലുള്ള സ്‌ഥിതിഗതികളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഏകപക്ഷീയമായി വരുത്താൻ ശ്രമിച്ചാൽ ഇന്ത്യൻ സൈന്യം ശക്‌തമായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് ആര്‍മി ദിനത്തലേന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വ്യവസ്‌ഥാപിതമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അഭിപ്രായ ഭിന്നതകളും പ്രശ്‌നങ്ങളും, തർക്കങ്ങളും പരിഹരിക്കണമെന്നും, അല്ലാത്ത പക്ഷം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തു നിന്നും ശക്‌തമായ ചെറുത്തുനിൽപ്പ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. നിലവിൽ രാജ്യത്തിന്റെ അതിർത്തി മേഖലകളിൽ കൂടുതൽ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മറ്റു രാജ്യങ്ങളുടെ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ജാഗ്രതയും അതിര്‍ത്തിയില്‍ പുലർത്തുന്നുണ്ട്.
2020 മെയ് 5ആം തീയതിയാണ് പാംഗോങ് തടാകക്കരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷം ഉണ്ടായത്. തുടർന്ന് പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി 14 തവണ കമാൻഡർ തലത്തിലുള്ള ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.
Read also: കനോലി കനാലിനെ നഗരത്തിന്റെ അഭിമാനമാക്കി ഉയർത്തും; പുതിയ പദ്ധതി