തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളില്‍ മോക് പോള്‍ നടത്തി

By Team Member, Malabar News
Malabarnews_mock poll
Representational image
Ajwa Travels

തൃശൂര്‍ : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ മോക് പോള്‍ നടത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിലാണ് മോക് പോള്‍ നടത്തിയത്. വിവിധ രാഷ്‌ട്രീയ നേതാക്കളുടെയും ഉദ്യോഗസ്‌ഥരുടെയും സാനിധ്യത്തില്‍ വച്ചാണ് മോക് പോള്‍ നടത്തിയത്. സ്‌ഥാനാര്‍ഥികളുടെ ചിഹ്‌നത്തില്‍ തന്നെയാണ് വോട്ടുകള്‍ യന്ത്രങ്ങളില്‍ രേഖപ്പെടുത്തുന്നത് എന്ന് ബോധ്യപ്പെടുത്താനാണ് ഇത്. അതിന്റെ ഭാഗമായി ഓരോ വോട്ടിങ് യന്ത്രങ്ങളിലും 50 വോട്ടുകള്‍ വീതം രേഖപ്പെടുത്തി.

തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ ആകെ 10,304 ബാലറ്റ് യൂണിയനുകളും, 3,405 കണ്‍ട്രോള്‍ യൂണിറ്റുകളുമാണ് ഒരുക്കിയിട്ടുള്ളത്. ഇവയുടെ ഒരു ശതമാനമാണ് മോക് പോളിനായി ഉപയോഗിക്കുന്നത്. ജില്ലയില്‍ പഞ്ചായത്തുകള്‍ക്കായി 2,824 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ ആണെന്നും, നഗരസഭകളിലേക്കും, കോര്‍പ്പറേഷനിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളില്‍ മോക് പോള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്‌ടർ യു ഷീജാ ബീഗം പറഞ്ഞു.

Read also : ഇഡിക്കെതിരെ ഗുരുതര ആരോപണം; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE