സംസ്‌ഥാനത്ത് ഇത്തവണ കാലവർഷം മെയ് 27ന്; കാലാവസ്‌ഥാ കേന്ദ്രം

By Team Member, Malabar News
Monsoon In Kerala Will Be On May 27 In This Year
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇത്തവണ മെയ് 27ആം തീയതിയോടെ കാലവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇത് 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ടെന്നും, അതിനാൽ തന്നെ സംസ്‌ഥാനത്ത് മെയ് 23ആം തീയതി മുതൽ മഴക്ക് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്നും കാലാവസ്‌ഥാ കേന്ദ്രം സൂചിപ്പിക്കുന്നുണ്ട്.

ഞായറാഴ്‌ചയോടെ കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും എത്തിച്ചേരുമെന്നാണ് വ്യക്‌തമാക്കുന്നത്‌. കൂടാതെ മുൻ വർഷങ്ങളിലേക്കാൾ അധിക മഴ ഇത്തവണ ലഭിക്കുമെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി.

അതേസമയം സംസ്‌ഥാനത്ത് വരും മണിക്കൂറുകളിലും ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരുന്നത്. നാളെയും ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: പീഡനക്കേസ്; മലപ്പുറത്തെ സിപിഎം നേതാവായ അധ്യാപകൻ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE