കേരളത്തിൽ കാലവർഷം നാളെ എത്തിയേക്കും; കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം നാളെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്‌തമാക്കി. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴ് ജില്ലകളില്‍ നാളെയും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശക്‌തമായ മഴക്കൊപ്പം ഇടിമിന്നലിനും, കാറ്റിനും സാധ്യതയുള്ളതായി അധികൃതർ വ്യക്‌തമാക്കി. അതിനാൽ പൊതുജനങ്ങൾ ജാഗ്രത കൈവിടരുതെന്നും, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചു. കൂടാതെ 50 കിലോമീറ്റർ വരെ വേഗതയിൽ കേരളതീരത്ത് കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും, അതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read also : കേന്ദ്രം വാക്‌സിൻ സൗജന്യമായി നൽകണം; നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE