കേന്ദ്രം വാക്‌സിൻ സൗജന്യമായി നൽകണം; നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും

By Desk Reporter, Malabar News
Kerala-Niyamasabha
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തിന് കേന്ദ്ര സർക്കാർ കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളാ നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് ആയിരിക്കും പ്രമേയം സഭയിൽ അവതരിപ്പിക്കുക. നിർബന്ധമായും വാക്‌സിൻ സൗജന്യമായി നൽകണമെന്ന് പ്രമേയം ആവശ്യപ്പെടും.

അതേസമയം, വാക്‌സിൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി പിന്തുണ തേടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പതിനൊന്നോളം സംസ്‌ഥാനങ്ങളുടെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്‌ഥാനങ്ങൾക്കാണ് മുഖ്യമന്ത്രി കത്തയച്ചത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഛത്തീസ്‌ഗഡ്, ഒഡീഷ, പശ്‌ചിമ ബംഗാള്‍, ജാർഖണ്ഡ്, ഡെല്‍ഹി, പഞ്ചാബ്, രാജസ്‌ഥാന്‍, മഹാരാഷ്‌ട്ര എന്നീ 11 സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്.

സംസ്‌ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവയ്‌ക്കണം എന്നാണ് കത്തിലൂടെ മുഖ്യമന്ത്രി അഭ്യർഥിച്ചത്.

National News:  അനുവാദമില്ലാതെ ഹാനി ബാബുവിനെ ഡിസ്‌ചാർജ്‌ ചെയ്യരുത്; മഹാരാഷ്‌ട്ര ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE