ന്യൂഡെൽഹി: റഷ്യയുമായി സംഘർഷ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രയ്‌നിൽ നിന്നും നാട്ടിലെത്താൻ ശ്രമിക്കുന്ന ഇന്ത്യക്കാർ ഭയപ്പെടേണ്ടതില്ലെന്നും, കൂടുതൽ ഇന്ത്യൻ വിമാനങ്ങൾ യുക്രയ്‌നിലേക്ക് സർവീസ് നടത്തുമെന്നും വ്യക്‌തമാക്കി ഇന്ത്യൻ എംബസി. ട്വിറ്ററിലൂടെയാണ് ഇന്ത്യൻ എംബസി ഇക്കാര്യം വ്യക്‌തമാക്കിയത്.
യുക്രെയ്‌നിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തിക്കാൻ രാജ്യം പ്രതിജ്‌ഞാബദ്ധമാണെന്നും, ഇന്ത്യക്കാർക്ക് ആവശ്യത്തിന് വിമാനങ്ങൾ കിട്ടാത്തതിനെ കുറിച്ച് തങ്ങൾ ബോധവാൻമാരാണെന്നും ഇന്ത്യൻ എംബസി വ്യക്‌തമാക്കി.
വിമാനങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ പിന്നീട് ജനങ്ങളെ അറിയിക്കുമെന്നും, എംബസി വ്യക്‌തമാക്കി. കൂടാതെ ഏറ്റവും പെട്ടെന്ന് ലഭ്യമാകുന്ന വിമാനം തിരഞ്ഞെടുത്ത് ഇന്ത്യയിലേക്ക് യാത്ര തിരിക്കണമെന്നും, അനാവശ്യമായി സമ്മർദ്ദത്തിൽ ഏർപ്പെടരുതെന്നും എംബസി അറിയിച്ചു.
Read also: ഫെബ്രുവരി 21ന് മുൻപ് സ്‌കൂളുകളിൽ ശുചീകരണം പൂർത്തിയാക്കും; മന്ത്രി