ലോക്ക്ഡൗൺ; നാളെ കൂടുതൽ ഇളവുകൾ

By Staff Reporter, Malabar News
Kerala_lockdown
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗണിൽ നാളെ മാത്രം കൂടുതൽ ഇളവ്. നിലവിലെ ഇളവുകൾക്ക് പുറമേയാണിത്. അതേസമയം ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായിരിക്കും.

ബാങ്കുകൾക്കും ധനകാര്യ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. നാളെ പ്രവർത്തിക്കും. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ വരുംദിവസങ്ങളിലും തുടരും. എല്ലാ പരീക്ഷകളും 16ന് ശേഷം മാത്രമേ ആരംഭിക്കൂ.

നാളത്തെ പ്രധാന ഇളവുകൾ ഇപ്രകാരമാണ്:

  • സ്‌റ്റേഷ‍നറി, ആഭരണം, ചെരിപ്പ്, തുണി, കണ്ണട, ശ്രവണ സഹായി, പുസ്‌തകം എന്നിവ വിൽക്കുന്ന കടകൾക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്‌ഥാപനങ്ങൾക്കും രാവിലെ 7 മുതൽ വൈകിട്ട്‌ 7 വരെ തുറന്ന് പ്രവർത്തിക്കാം.
  • വാഹന ഷോറൂമുകളിൽ രാവിലെ 7 മുതൽ ഉച്ചയ്‌ക്ക് 2 വരെ മെയിന്റനൻസ്‌ ജോലിയാകാം. അതേസമയം മറ്റു പ്രവർത്തനങ്ങളും വിൽപനയും അനുവദിക്കില്ല.
  • നിർമാണ മേഖലയിലുള്ള സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ്/ രേഖ കാട്ടി യാത്ര ചെയ്യാവുന്നതാണ്.

ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായിരിക്കും. ഈ ദിവസങ്ങളിൽ ഹോട്ടലുകളിൽ പോയി പാഴ്സൽ വാങ്ങാൻ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമാകും ഉണ്ടാവുക.

Read Also: കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE