സംസ്‌ഥാനങ്ങളുടെ പക്കൽ ഉപയോഗിക്കാതെ ബാക്കിയുള്ളത് 3 കോടിയിലധികം ഡോസ് വാക്‌സിൻ; കേന്ദ്രം

By Team Member, Malabar News
Covid Vaccination
Ajwa Travels

ന്യൂഡെൽഹി : വിവിധ സംസ്‌ഥാനങ്ങളുടെ പക്കലായി മൂന്ന് കോടിയിലധികം ഡോസ് വാക്‌സിൻ ഉപയോഗിക്കാതെ ബാക്കിയുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളുടെയും, കേന്ദ്രഭരണ പ്രദേശങ്ങളുടെയും, സ്വകാര്യ ആശുപത്രികളുടെയും കയ്യിൽ ബാക്കിയുള്ള വാക്‌സിനുകളുടെ കണക്കാണിതെന്ന് കേന്ദ്രം വ്യക്‌തമാക്കി.

കേന്ദ്രത്തിൽ നിന്നും ഇതുവരെ സംസ്‌ഥാനങ്ങൾക്ക് വിതരണം ചെയ്‌തത്‌ 45.37 കോടി ഡോസ് കോവിഡ് വാക്‌സിനാണെന്നും, എന്നാൽ പാഴായി പോയതടക്കം സംസ്‌ഥാനങ്ങൾ ഇതുവരെ ഉപയോഗിച്ചത് 42,08,32,021 ഡോസ് വാക്‌സിനാണെന്നും മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ നിലവിൽ വിവിധ സംസ്‌ഥാനങ്ങളിലേക്ക് 11,79,010 ഡോസ് വാക്‌സിൻ കൂടി എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ജൂൺ 21ആം തീയതിയാണ് ദേശീയ വാക്‌സിനേഷൻ യജ്‌ഞത്തിന്റെ പുതിയ ഘട്ടം ആരംഭിച്ചത്. അതിന് ശേഷം രാജ്യത്ത് നിലവിൽ ഉൽപാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനവും കേന്ദ്രസർക്കാർ വാങ്ങുകയും അവ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.

Read also : സ്വാതന്ത്ര്യദിനത്തിൽ പരമാവധി ആളുകൾ ദേശീയഗാനം ആലപിക്കണം; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE