കോവിഡ് ബാധിതർ കൂടുതൽ തിരുവനന്തപുരത്ത്; പുതിയ രോഗികൾ 1,401

By Team Member, Malabar News
Covid In Thiruvananthapuram
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌ തിരുവനന്തപുരം ജില്ലയിൽ. 1,401 പേർക്ക് കൂടിയാണ് ഇന്ന് തിരുവനന്തപുരത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 10.5 ശതമാനമാണ് ജില്ലയിലെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ബാധിച്ച് 10,737 പേരാണ് നിലവിൽ ജില്ലയിൽ ചികിൽസയിൽ കഴിയുന്നത്.

ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 1,734 പേർ കൂടി രോഗമുക്‌തരായി. കൂടാതെ ഇന്ന് ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ച ആളുകളിൽ 1,313 ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇവരിൽ 5 പേർ ആരോഗ്യ പ്രവർത്തകരാണ്.

കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിൽ 2,570 ആളുകളെയാണ് പുതുതായി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. കൂടാതെ 2,193 പേർ രോഗലക്ഷണങ്ങൾ ഇല്ലാതെ തന്നെ നിരീക്ഷണകാലം പൂർത്തിയാക്കുകയും ചെയ്‌തിട്ടുണ്ട്‌. നിലവിൽ 40,570 ആളുകളാണ് ജില്ലയിൽ കോവിഡിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നത്.

Read also : പുതുച്ചേരിയിൽ അഞ്ച് മന്ത്രിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE