തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം സ്വന്തമാക്കുമെന്ന് വ്യക്‌തമാക്കി എംടി രമേശ്. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് പുറമേ കേരളത്തിൽ മൂന്നാമതൊരു രാഷ്‌ട്രീയകക്ഷി കൂടിയുണ്ടെന്ന് കേരളം ഈ തിരഞ്ഞെടുപ്പോടെ മനസിലാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒപ്പം തന്നെ കേരളം ഭരിക്കാൻ പ്രാപ്‌തമായ പാർട്ടിയാണ് ബിജെപിയെന്ന് കേരളത്തിന് ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം വ്യക്‌തമാക്കി സംസ്‌ഥാന ബിജെപി പ്രസിഡണ്ട് കെ സുരേന്ദ്രനും രംഗത്ത് വന്നിരുന്നു. മൂന്നാം ബദലിന് വേണ്ടി വോട്ട് ചെയ്യുന്ന തിരഞ്ഞെടുപ്പാണിതെന്നും, പ്രധാനമന്ത്രിയുടെ വികസന രാഷ്‌ട്രീയം കേരളത്തിൽ ഇടം നേടിത്തരുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിജെപിക്ക് ഇത്തവണ ഉജ്വല മുന്നേറ്റം ഉണ്ടാകുമെന്നും, ഫലം പുറത്തുവരുമ്പോൾ പ്രബലരായ രണ്ട് മുന്നണികൾക്കും തിരിച്ചടിയുണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്‌തമാക്കി.
Read also : നേമത്തെ ബിജെപി അക്കൗണ്ട് ക്ളോസ് ചെയ്യും; എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പ്; മുഖ്യമന്ത്രി