കൊച്ചി: നടിയുടെ ലൈംഗികപീഡന പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ ചലച്ചിത്ര കോൺക്ളേവിന്റെ നയരൂപീകരണ സമിതിയിൽ നിന്ന് നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കി. സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ സമിതിയിൽ തുടരും. മുകേഷിനെ പത്തംഗ സമിതിയിൽ ഉൾപ്പെടുത്തരുതെന്ന് ശക്‌തമായ ആവശ്യം ഉയർന്നിരുന്നു.
ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണികൃഷ്‌ണനെ മാറ്റണമെന്ന് സംവിധായകൻ വിനയൻ ഉൾപ്പടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് സർക്കാർ തള്ളി. മുകേഷ് എംഎൽഎ സ്‌ഥാനം രാജിവെക്കേണ്ടതില്ലെന്നും അതേസമയം, സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിയണമെന്നാണ് നിലപാടെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.
തുടർന്ന് പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ മുകേഷിനെ ഒഴിവാക്കിയിരിക്കുന്നത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ നടത്തുന്ന കോൺക്ളേവിന് മുന്നോടിയായാണ് ഷാജി എൻ കരുൺ അധ്യക്ഷനായ നയരൂപീകരണ സമിതി സർക്കാർ രൂപീകരിച്ചത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, ചലച്ചിത്ര അക്കാദമി സെക്രട്ടറി, അഭിനേതാക്കളായ മഞ്‌ജു വാര്യർ, പത്‌മപ്രിയ, നിഖില വിമൽ, സംവിധായകരായ രാജീവ് രവി, ബി ഉണ്ണികൃഷ്‌ണൻ, സന്തോഷ് കുരുവിള, സി അജോയ് എന്നിവർ സമിതിയിലെ അംഗങ്ങളാണ്.
Most Read| മുഖ്യമന്ത്രി പറഞ്ഞാൽ മാത്രമേ മന്ത്രിസ്‌ഥാനം ഒഴിയൂ; നിലപാട് വ്യക്‌തമാക്കി എകെ ശശീന്ദ്രൻ