ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതി വെട്ടേറ്റു മരിച്ചു

By Desk Reporter, Malabar News
SDPI SALAHUDHEEN_Malabar News
കൊല്ലപ്പെട്ട മുഹമ്മദ് സലാഹുദ്ദീൻ
Ajwa Travels

കണ്ണൂര്‍: കണ്ണൂരില്‍ രാഷ്ട്രീയ കൊലക്കണക്കിലേക്ക് ഒന്ന് കൂടി. കൂത്തുപറമ്പിന് സമീപം കണ്ണവത്തിനടുത്ത് കൈച്ചേരിയിലാണ് മുപ്പത് വയസ്സുള്ള മുഹമ്മദ് സലാഹുദ്ദീന്‍ വെട്ടേറ്റ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. ഇയാള്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനും ഒരു കൊലക്കേസില്‍ പ്രതിയുമാണ്.

കുടുംബസമേതം കാര്‍ യാത്രയിലായിരുന്ന സലാഹുദ്ദീനെ ആസൂത്രിതമായി കാറില്‍ നിന്നിറക്കിയാണ് കുടുംബാംഗങ്ങള്‍ക്ക് മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന സഹോദരി റാഹിതക്ക് കൈക്ക് പരിക്കേറ്റു. ഇവരിപ്പോള്‍ ആശുപത്രിയിലാണ്. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Kannur News: പരിയാരത്ത് മദ്യലഹരിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍

കുടുംബാംഗങ്ങളുമായി കാറില്‍ യാത്രയിലായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം കാറില്‍ ഇടിക്കുകയായിരുന്നു. കാറ് നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങി. അപ്പോഴായിരുന്നു പെട്ടെന്നുള്ള ആക്രമണം.

2018 ജനുവരിയില്‍ കണ്ണവത്തുവെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍. പൊലീസ് കണ്ടെത്തല്‍ അനുസരിച്ച്; ഗൂഢാലോചന, ആസൂത്രണം, വാഹനം, ആയുധങ്ങള്‍ എത്തിക്കല്‍ എന്നിവയില്‍ സലാഹുദ്ദീന് പങ്കുള്ളതായി പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സലാഹുദ്ദീനും സഹോദരന്‍ നിസാമുദീനും ചേര്‍ന്നാണ് ശ്യാമപ്രസാദിനെ കൊന്നതെന്നാണ് കരുതപ്പെടുന്നത്.

ഐടിഐ വിദ്യാര്‍ഥിയായിരുന്ന ശ്യാമപ്രസാദ് കാക്കയങ്ങാട് ഐടിഐയില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു കൊല്ലപ്പെട്ടത്. ഈ കേസില്‍ സലാഹുദ്ദീന്‍ ഒരു കൊല്ലത്തിലധികം കാലം ഒളിവില്‍ കഴിഞ്ഞ ശേഷം 2019 മാര്‍ച്ചില്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ ജാമ്യമെടുത്ത് കഴിയവേയാണ് ആക്രമണമുണ്ടാകുന്നതും സലാഹുദ്ദീന്‍ കൊല്ലപ്പെടുന്നതും.

പിതാവ് യാസീന്‍ തങ്ങള്‍, മാതാവ് നുസൈബ, ഭാര്യ നജീബ (24), അസ്വ (4), ഹാദിയ (2) എന്നിവര്‍ മക്കളാണ്. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം കണ്ണവത്തെത്തി അന്വേഷണം ആരംഭിച്ചു.

Kannur News: 300 വിമാനങ്ങള്‍, അരലക്ഷം യാത്രക്കാര്‍; വന്ദേ ഭാരതിലെ കണ്ണൂര്‍ കണക്കുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE