300 വിമാനങ്ങൾ, അരലക്ഷം യാത്രക്കാർ; വന്ദേ ഭാരതിലെ കണ്ണൂർ കണക്കുകൾ

By Desk Reporter, Malabar News
vande bharat_2020 Sep 06
Representational Image
Ajwa Travels

കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേ ഭാരത് മിഷൻ കണ്ണൂരിൽ ഇറക്കിയത് 50,000 യാത്രക്കാരെ. 13 രാജ്യങ്ങളിൽ നിന്നായി 300 വിമാന സർവീസുകളാണ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. മെയ്‌ 12ന് രാത്രി 7.25ന് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വിമാനമാണ് ദൗത്യത്തിന്റെ ഭാഗമായി ആദ്യമായി കണ്ണൂരിൽ ഇറങ്ങിയത്. 110 ദിവസങ്ങൾ കൊണ്ടാണ് 300 സർവീസുകൾ കണ്ണൂരിൽ എത്തിയത്.

വന്ദേ ഭാരത് സർവീസുകൾക്കൊപ്പം സന്നദ്ധ സംഘടനകൾ ചാർട്ട് ചെയ്ത വിമാനങ്ങളും വൈഡ് ബോഡി എയർക്രാഫ്റ്റുകളും ( എയർബസ് 330, ബോയിങ് 770-300) സർവീസ് നടത്തി.

പ്രധാനപ്പെട്ട എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രവാസികൾക്ക് നേരിട്ട് കണ്ണൂരിൽ വന്നിറങ്ങാൻ കഴിഞ്ഞു. ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, ദോഹ, ജിദ്ദ, റിയാദ്, റാസ് അൽ ഖൈമ, സലാല എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ ഉണ്ടായിരുന്നു. വന്ദേ ഭാരത് ദൗത്യം മുഖേന നാല് പുതിയ നഗരങ്ങളിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കുകയും ചെയ്തു. മോസ്‌കോ, ദുഷാമ്പേ(താജികിസ്ഥാൻ), സലാല, റാസ് അൽ ഖൈമ എന്നിവയായിരുന്നു പുതിയ സർവീസുകൾ.

വിദേശ എയർലൈൻസുകളായ കുവൈത്ത് എയർലൈൻസ്, ഫ്ലൈദുബായ്, എയർ അറേബ്യ, അൽ ജസീറ, സലാം എയർവേസ്, സൗദിയ, ഇത്തിഹാദ് എയർവേസ്, ഗൾഫ് എയർ, ഒമാൻ എയർ എന്നിവ ചരിത്രത്തിൽ ആദ്യമായി കണ്ണൂരിലേക്ക് സർവീസ് നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE