മുഷ്‌താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്‌ജു നയിക്കും, ശ്രീശാന്ത് പുറത്ത്

By Staff Reporter, Malabar News
sanju-samson-kerala-team
Ajwa Travels

കൊച്ചി: സയ്യിദ് മുഷ്‌താഖ് അലി ടി-20 ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്‌ജു സാംസണ്‍ നയിക്കും. കഴിഞ്ഞ തവണയും സഞ്‌ജുവാണ് നയിച്ചിരുന്നത്. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. അതിഥി താരങ്ങളായ റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരും ടീമിലുണ്ട്. കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന സീനിയര്‍ താരം എസ് ശ്രീശാന്ത് പുറത്തായി.

20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാണ് പരിശീലകന്‍. നവംബര്‍ നാലിനാണ് കേരളത്തിന്റെ മൽസരങ്ങള്‍ ആരംഭിക്കുന്നത്. ഗുജറാത്തിന് എതിരെയാണ് ആദ്യ മൽസരം. ബിഹാര്‍, റയില്‍വേസ്, അസം, മധ്യപ്രദേശ് എന്നിവര്‍ക്കെതിരെയും കേരളത്തിന് മൽസരമുണ്ട്. എല്ലാ മൽസരങ്ങളും ഡെല്‍ഹിയിലാണ് നടക്കുക.

Read Also: ഇന്ത്യ-പാകിസ്‌ഥാന്‍ ടി-20 മൽസരം; ദേശീയ താല്‍പര്യത്തിന് എതിരെന്ന് രാംദേവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE