താമരശ്ശേരി ബിഷപ്പുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി

By News Desk, Malabar News
muslim-league
Ajwa Travels

കോഴിക്കോട്: താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. തിരുവമ്പാടിയടക്കം സഭക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സഹായമഭ്യർഥിച്ചാണ് സന്ദർശനം. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, ഇടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് കൂടിക്കാഴ്‌ച നടത്തിയത്.

നിലവിൽ തിരുവമ്പാടിയിൽ ക്രിസ്‌ത്യൻ സ്‌ഥാനാർഥി വേണമെന്ന് സഭ യുഡിഎഫിനോട് ആവശ്യപ്പെട്ടതായി സൂചനകൾ പുറത്തുവന്നിരുന്നു. ലീഗിന്റെ സീറ്റായ തിരുവമ്പാടിയിൽ കഴിഞ്ഞ തവണ സ്‌ഥാനാർഥി തോറ്റു പോയതിനു കാരണം സഭയുടെ അതൃപ്‌തിയാണെന്ന് ആരോപണമുണ്ട്.

സഭയിൽ നിന്നൊരാൾ മൽസരിക്കണമെന്ന ഉറച്ച നിലപാട് കോൺഗ്രസിനെ അറിയിച്ചിരുന്നു. ഇത്തവണയും ലീഗ് സ്‌ഥാനാർഥി നിൽക്കുമ്പോൾ സഭയുടെ അതൃപ്‌തി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ലീഗിന്റെ നീക്കം.

Malabar News: മണ്ണാർക്കാട് സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയ സംഭവം; 2 പേർ കൂടി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE