മുസ്‌ലിം ലീഗ്; സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

By Team Member, Malabar News
muslim league
Representational image
Ajwa Travels

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ മുസ്‌ലിം ലീഗ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് ശേഷം പാണക്കാട് വെച്ച് സംസ്‌ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ഥാനാർഥികൾക്കൊപ്പം തന്നെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥിയെയും ഇന്ന് പ്രഖ്യാപിക്കും.

അധിക സീറ്റുകളിൽ ധാരണയാകാത്തതും, പുറത്തു നിന്നുള്ള സ്‌ഥാനാർഥികളെ മണ്ഡലങ്ങളിൽ അംഗീകരിക്കാത്തതുമാണ് ലീഗിന്റെ പട്ടികയിൽ അനിശ്‌ചിതത്വം തുടരാൻ കാരണം. സ്‌ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാക്കാനാകാതെ ഇന്നലെ മലപ്പുറം ലീഗ് ആസ്‌ഥാനത്ത് ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗം പിരിഞ്ഞിരുന്നു. സ്‌ഥാനാർഥി നിർണയത്തിൽ അനിശ്‌ചിതത്വം തുടരുന്ന സാഹചര്യത്തിൽ അനൗദ്യോഗിക ചര്‍ച്ചകളിലൂടെ ഇന്ന് ഉച്ചക്ക് മുമ്പ് ലിസ്‌റ്റിന് അന്തിമരൂപമാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

Read also : സ്‌കാനിയ ഇന്ത്യയിൽ കോഴ നൽകിയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE