‘എന്റെ കൈനീട്ടം’ സ്വീകരണ സംഗമം; കൈനീട്ടവുമായി 604 എസ്‌വൈഎസ് ‌യൂണിറ്റുകള്‍

By Desk Reporter, Malabar News
EK Mohammed Koya saqafi _ Malabar News
'എന്റെ കൈനീട്ടം' സ്വീകരണ സംഗമം പ്രസിഡണ്ട് ഇകെ മുഹമ്മദ് കോയ സഖാഫി ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നിർമാണം പൂർത്തീകരിച്ച് ഈ മാസം 20ന് സമൂഹത്തിനായി സമര്‍പ്പിക്കുന്ന പദ്ധതിയാണ് സാന്ത്വന സദനം. ഈ സാമൂഹിക ദൗത്യത്തിലേക്ക് കൈനീട്ടം നല്‍കിയാണ് ജില്ലയിലെ 604 എസ്‌വൈഎസ്‌ യൂണിറ്റ് പ്രവര്‍ത്തകര്‍ മാതൃകയായത്‌.

കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇന്ന് രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ സമയം ക്രമീകരിച്ച് മലപ്പുറം, കൊളത്തൂര്‍, കൊണ്ടോട്ടി, പുളിക്കല്‍, എടവണ്ണപ്പാറ, പെരിന്തല്‍മണ്ണ, എടക്കര, അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി എന്നീ സോണ്‍ പരിധിയിലെ യൂണിറ്റുകളില്‍ നിന്ന് രണ്ട് വീതം പ്രവര്‍ത്തകരാണ് സാന്ത്വന സദനത്തിലെത്തി ജില്ലാ നേതാക്കള്‍ക്ക് തുക കൈമാറിയത്.

പാവപ്പെട്ടവര്‍ക്ക് ആശ്വാസമാകാനായി നിര്‍മിക്കുന്ന സാന്ത്വന സദനം ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരാണ് ഡിസംബർ 20ന് സമര്‍പ്പണം നടത്തുക. സൗജന്യ ചികിൽസ, തെരുവിലലയുന്നവര്‍ക്കുള്ള സഹായ കേന്ദ്രം, ലഹരിക്കടിമപ്പെട്ടവര്‍ക്കായി ഡി അഡിക്ഷന്‍ സെന്റര്‍ തുടങ്ങി വിവിധ പദ്ധതികളാണ് സാന്ത്വന സദനത്തിലുണ്ടാവുക.

Santhwana Sadhanam Cheque Handovering
604 യൂണിറ്റുകളില്‍ നിന്ന് സ്വരൂപിച്ച ‘എന്റെ കൈനീട്ടം’ തുക ജില്ലാനേതാക്കള്‍ ഏറ്റുവാങ്ങുന്നു

നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മഞ്ചേരി സാന്ത്വനസദന കെട്ടിടത്തിലാണ് ‘എന്റെ കൈനീട്ടം’ സ്വീകരണ സംഗമം നടന്നത്. എസ്‌വൈഎസ്‌ മലപ്പുറം ഈസ്ററ് ജില്ലാ പ്രസിഡണ്ട് ഇകെ മുഹമ്മദ് കോയ സഖാഫി സംഗമം ഉൽഘാടനം ചെയ്‌തു. സയ്യിദ് മുര്‍തളാ ശിഹാബ് സഖാഫി, സയ്യിദ് ശിഹാബുദ്ധീന്‍ ഹൈദറൂസി, സയ്യിദ് ഹൈദറലി സഖാഫി എന്നിവര്‍ പ്രാർഥനക്ക് നേതൃത്വം നല്‍കി.

കെപി ജമാല്‍ കരുളായി, എപി ബഷീര്‍ ചെല്ലക്കൊടി, വിപിഎം ഇസ്ഹാഖ്, കരുവള്ളി അബ്‌ദുറഹീം, സിദ്ധീഖ് സഖാഫി വഴിക്കടവ്, ഉമര്‍ മുസ്‌ലിയാര്‍ ചാലിയര്‍, അബ്‌ദുറഹ്‌മാൻ കാരക്കുന്ന്, ഒഎംഎ റഷീദ് ഹാജി, ഐസിഎഫ് നേതാക്കളായ ഉമര്‍ സഖാഫി മൂര്‍ക്കനാട്, കരീം ഹാജി വെട്ടിച്ചിറ, ഫൈസല്‍ മമ്പാട്, അബൂബക്കര്‍ അന്‍വരി, ഫള്ല്‍ കുട്ടശ്ശേരി, താജുദ്ധീന്‍ സഖാഫി മുട്ടിപ്പാലം എന്നിവര്‍ സ്വീകരണ സംഗമത്തിൽ പ്രസംഗിച്ചു.

Most Read: കേരളത്തിലെ മാലിന്യ ഓടകൾക്ക് വേണമെങ്കിൽ മോദിയുടെ പേരിടാം; ഹരീഷ് വാസുദേവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE