നാഗാലാ‌ൻഡ് വെടിവെപ്പ്; സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഡിജിപി റിപ്പോർട്

By Web Desk, Malabar News
Five Lakh Compensation In Nagaland Firing Issue

ഡെൽഹി: നാഗാലാ‌ൻഡ് വെടിവെപ്പിൽ സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഡിജിപിയുടെ റിപ്പോർട്. പരിശോധന നടത്താതെയാണ് നാട്ടുകാർക്ക് നേരെ സൈന്യം വെടിവെച്ചത്. കൈയിൽ ആയുധങ്ങളില്ലാത്ത തൊഴിലാളികൾക്ക് നേരെ പകൽ വെളിച്ചത്തിൽ വെടിവെച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടെ നാഗാലാൻഡ് വെടിവെപ്പിനെ തുടർന്ന് സംസ്‌ഥാനത്ത് പലയിടത്തും സംഘർഷ സാഹചര്യം തുടരുന്നു. നാട്ടുകാർ റോഡ് ഉപരോധിച്ചു. സൈനിക വാഹനങ്ങൾക്ക് നേരെയും പ്രതിഷേധം ഉണ്ടായി. വെടിവെപ്പുണ്ടായ മോൺ ജില്ല ഉൾപ്പടെ 2 ജില്ലകളിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ‘അഫ്‌സ്‌പ’ നിയമം പിൻവലിക്കാനാണ് പ്രതിഷേധം.

അതേസമയം വെടിവെപ്പുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ വിശദീകരണം തൃപ്‌തികരമല്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പറഞ്ഞിരുന്നു.’അഫ്‌സ്‌പ’ നിയമം പിൻവലിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് നാഗാലാൻഡ് സംഭവം അടിവരയിടുന്നത്. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു.

Read Also: ബൂസ്‌റ്റർ ഡോസ്; തീരുമാനം ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം ലഭിച്ചശേഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE