സുരക്ഷാ വീഴ്‌ച; രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി

By Team Member, Malabar News
Narendra Modi Meet President In The Security Breach Issue
Ajwa Travels

ന്യൂഡെൽഹി: പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷാ വീഴ്‌ച ഉണ്ടായ സംഭവത്തിൽ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്‌ച നടന്നത്.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്‌പൂരിലേക്കുള്ള യാത്രക്കിടെ കർഷക സംഘടനകൾ തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് 20 മിനിറ്റോളം പ്രധാനമന്ത്രിയുടെ യാത്ര ഒരു ഫ്ളൈഓവറിൽ തടസപ്പെട്ടു. ഇതിന് പിന്നാലെ എസ്‌പിജിയുടെ നിർദ്ദേശപ്രകാരം പ്രധാനമന്ത്രി പരിപാടികൾ റദ്ദാക്കി മടങ്ങുകയായിരുന്നു.

പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ട ചുമതല സംസ്‌ഥാന സർക്കാരിനാണെന്നും വൻ സുരക്ഷാ വീഴ്‌ചയാണ് ഉണ്ടായതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ ഉത്തരവാദികളെ കണ്ടെത്തി നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ സുരക്ഷാ വീഴ്‌ച ഉണ്ടായോ എന്നന്വേഷിക്കാൻ പഞ്ചാബ് സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. 3 ദിവസത്തിനകം റിപ്പോർട് നൽകാനാണ് സമിതിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

Read also: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ; ശനിയാഴ്‌ച മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE