നടരാജന്‍ ടെസ്‌റ്റ് ടീമിലേക്ക്; വൈസ് ക്യാപ്റ്റനായി രോഹിത് ശര്‍മ

By Staff Reporter, Malabar News
t natarajan
Ajwa Travels

ഓസ്ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയിലെ അവസാന രണ്ട് മല്‍സരങ്ങളില്‍ തങ്കരസു നടരാജനെ ഉള്‍പ്പെടുത്താന്‍ തീരുമാനം. പരിക്കേറ്റ പേസര്‍ ഉമേഷ് യാദവിന് പകരമായാണ് നടരാജന്‍ ടീമിലേക്ക് എത്തുന്നത്. നടരാജന്റെ അന്താരാഷ്‌ട്ര ടെസ്‌റ്റ് അരങ്ങേറ്റം കൂടിയാണിത്. രാജ്യാന്തര ക്രിക്കറ്റിലെ നടരാജന്റെ ശ്രദ്ധേയമായ വളര്‍ച്ചയായാണ് ഈ നേട്ടം ഇത് വിലയിരുത്തപ്പെടുന്നത്.

നെറ്റ് ബൗളറായി തുടങ്ങിയ ഈ 29 കാരന്‍ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലാണ് ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. ടി 20, ഏകദിന ടീമുകളിലും ഇടം നേടിയ താരം ദേശീയ ജഴ്‌സിയില്‍ നാല് ലിമിറ്റഡ് ഓവര്‍ മല്‍സരങ്ങളിലായി എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. മാത്രവുമല്ല ഏകദിനത്തിലും ടി 20യിലുമായി യഥാക്രമം രണ്ടും നാലും വിക്കറ്റുകള്‍ നടരാജന്‍ നേടി.

അതേസമയം രോഹിത് ശര്‍മയെ ടെസ്‌റ്റ് സ്‌ക്വാഡിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. പരുക്കിനെത്തുടര്‍ന്ന് വിട്ടുനില്‍ക്കുകയായിരുന്ന രോഹിത്തിന് ലിമിറ്റഡ് ഓവര്‍ മല്‍സരങ്ങളും ആദ്യ രണ്ട് ടെസ്‌റ്റുകളും നഷ്‌ടപ്പെട്ടിരുന്നു.

നേരത്തെ മുഹമ്മദ് ഷാമിക്കും പരിക്ക് പറ്റിയിരുന്നു. രണ്ടാം ടെസ്‌റ്റിന് മുന്‍പ് ഷാമിക്ക് പകരം ഷര്‍ദുല്‍ ഠാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. പരുക്കേറ്റ ഷമിയെയും ഉമേഷ് യാദവിനെയും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റാനാണ് തീരുമാനം.

ഇന്ത്യയുടെ ടെസ്‌റ്റ് സ്‌ക്വാഡ്: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ജസ്‌പ്രീത് ബുംറ, നവദീപ് സൈനി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍, ടി നടരാജന്‍.

Entertainment News: അഹാന-ഷൈന്‍ ടോം ചാക്കോ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് ദുല്‍ഖര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE