കോവിഡ്; ദേശീയ പുരസ്‌കാര ജേതാവായ ഛായാഗ്രാഹകന്‍ ഇറോം മൈപക് അന്തരിച്ചു

By Staff Reporter, Malabar News
irom maipak
ഇറോം മൈപക്
Ajwa Travels

ഇംഫാൽ: ദേശീയ പുരസ്‌കാര ജേതാവായ പ്രശസ്‌ത ഛായാഗ്രാഹകന്‍ ഇറോം മൈപക് കോവിഡ് ബാധിച്ച്‌ മരണപ്പെട്ടു. ഇംഫാലിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 52 വയസായിരുന്നു.

മണിപ്പൂരുകാരനായ ഇറോം ഛായാഗ്രഹണത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച ഏക വ്യക്‌തി കൂടിയാണ്. ‘ദി മോണ്‍പാസ് ഓഫ് അരുണാചല്‍ പ്രദേശ്’ എന്ന ഡോക്യുമെന്ററിയാണ് അദ്ദേഹത്തെ ദേശീയ പുരസ്‌കാര ജേതാവാക്കിയത്.

ഇറോം മൈപക്കിന്റെ 30 വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തിനാണ് ഇപ്പോൾ വിരാമമായത്. മണിപ്പൂര്‍ സിനിമാറ്റോഗ്രാഫേഴ്സ് അസോസിയേഷന്‍ രൂപീകരിച്ചതും ഇറോം ആയിരുന്നു. ഇദ്ദേഹത്തോടൊപ്പം ഭാര്യയ്‌ക്കും രണ്ട് മക്കള്‍ക്കും കോവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് നെഗറ്റീവായി.

Read Also: ഇത് മുതലകണ്ണീർ; മോദിയുടെ കരച്ചിലിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE