ദേശീയ ചലച്ചിത്ര അവാര്‍ഡ്; പുരസ്‌കാര നിര്‍ണയ നടപടികള്‍ ഉടന്‍ ആരംഭിക്കും

By Team Member, Malabar News
Malabarnews_national film award
Representational image
Ajwa Travels

ന്യൂഡെല്‍ഹി : ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് 2021 ജനുവരി 16 മുതല്‍ 24 വരെ നിശ്‌ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുരസ്‌കാര നിർണയ നടപടികള്‍ ഉടന്‍ തന്നെ ആരംഭിച്ചേക്കുമെന്ന് സൂചന. അടുത്ത ആഴ്‌ച തന്നെ പനോരമ വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പും പുരസ്‌കാര നിർണയത്തിനുള്ള മറ്റ് നടപടികളും ആരംഭിക്കുമെന്നാണ് സൂചന.

പുരസ്‌കാര നിര്‍ണയത്തിന്റെ ഭാഗമായി റീജണല്‍ സിനിമകള്‍ ജൂറി അംഗങ്ങള്‍ ഇന്ന് മുതല്‍ കണ്ട് തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു. അടുത്ത ആഴ്‌ച തന്നെ സിനിമകള്‍ കണ്ടു തുടങ്ങുമെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്. ഇനിയും നടപടികള്‍ ആരംഭിക്കുന്നത് വൈകിപ്പിക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇത്തവണ മലയാളം, തമിഴ് സിനിമകളുടെ പ്രാദേശിക തിരഞ്ഞെടുപ്പ് നടത്തുന്നത് മുന്‍ ദേശീയ അവാര്‍ഡ് ജേതാവ് വിനോദ് മങ്കരയുള്‍പ്പെടുന്ന ജൂറി അംഗങ്ങളാണ്. മലയാളത്തില്‍ നിന്നും 65 ചിത്രങ്ങളാണ് ഇത്തവണ മൽസരത്തിന് അയച്ചിട്ടുള്ളത്.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം അന്തിമ ഫലപ്രഖ്യാപനം അടുത്ത വർഷം ആദ്യം ആകാനാണ് സാധ്യത. കാരണം പുരസ്‌കാരത്തിനായി അയച്ചിട്ടുള്ള സിനിമകള്‍ എല്ലാം കണ്ട് വിലയിരുത്തുന്നതിനായി കുറഞ്ഞത് 40 ദിവസങ്ങള്‍ വേണ്ടിവരും. ആ സാഹചര്യത്തില്‍ ഫലപ്രഖ്യാപനം അടുത്ത വർഷം ആദ്യമാകാനാണ് സാധ്യത. മല്‍സര വിഭാഗങ്ങളിലേക്കുള്ള ചലച്ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

Read also : ബെംഗളൂരു കലാപം; എസ്‌ഡിപിഐ ഓഫിസടക്കം 43 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE