ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു; ആകാംക്ഷയോടെ സിനിമാലോകം

By News Desk, Malabar News

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തുടങ്ങി. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പിയും ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്‌ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരമായി നൽകുന്നത്. ഈ വിഭാ​ഗത്തിൽ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളും പ്രത്യേക പുരസ്‌കാരം നേടി.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രീനിവാസൻ സംവിധാനം ചെയ്‌ത റാപ്‌സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന്‍ നിഖില്‍ എസ് പ്രവീണ്‍, ശബ്‌ദിക്കുന്ന കലപ്പ എന്ന ചിത്രമാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്.

  • സിനിമാ സംബന്ധിയായ പുസ്‌തകം: ദ ലോങ്ങസ്‌റ്റ് കിസ് (കിശ്വർ ദേശായി)
  • ഫീച്ചർ ഫിലിം :ദാദാ ലക്ഷ്‌മി
  • സംവിധായകൻ : സച്ചി (അയ്യപ്പനും കോശിയും)
  • മികച്ച തെലുങ്ക് ചിത്രം: കളർ പടം
  • തമിഴ് ചിത്രം: ശിവരഞ്‌ജിനിയും സില പെൺകളും
  • പ്രത്യേക ജൂറി പുരസ്‌കാരം: സെംഖോർ
  • പ്രത്യേക ജൂറി പുരസ്‌കാരം രണ്ടാമത്തേത് – വാങ്ക് (കാവ്യ പ്രകാശ്)
  • നടി : അപർണ ബാലമുരളി
  • നടൻ : സൂര്യ, അജയ് ദേവ്‌ഗൺ
  • സഹനടൻ : ബിജു മേനോൻ
  • തിരക്കഥ: മണ്ഡേല
  • ഛായാ​ഗ്രഹണം : നിഖിൽ എസ് പ്രവീൺ (ശബ്‌ദിക്കുന്ന കലപ്പ)​
  • സം​ഗീതസംവിധാനം : തമൻ (അല വൈകുണ്‌ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്)
  • ഗായിക : നഞ്ചമ്മ (അയ്യപ്പനും കോശിയും)
  • എഡിറ്റിങ്: ശ്രീകർ പ്രസാദ് (ശിവരഞ്‌ജിനിയും സില പെൺകളും)
  • സംഘട്ടനസംവിധാനം :മാഫിയാ ശശി, രാജശേഖർ (അയ്യപ്പനും കോശിയും)
  • മികച്ച വിദ്യാഭ്യാസ ചിത്രം: ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം, സംവിധായകന്‍ നന്ദന്‍)
  • മികച്ച നിരൂപണം: ഇത്തവണ ഈ വിഭാഗത്തിൽ പുരസ്‌കാരമില്ല

Most Read: ‘വിക്രാന്ത് റോണ’ കേരളത്തിലും; വമ്പൻ സ്വീകരണം ഒരുക്കി ദുൽഖറിന്റെ വേ ഫാറർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE