കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി മഹോല്‍സവത്തിന് പരിസമാപ്‌തി; രഥോല്‍സവത്തില്‍ വന്‍ തിരക്ക്

By Staff Reporter, Malabar News
national news image_malabar news
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങ് (ഫോട്ടോ കടപ്പാട്: News 18.com)
Ajwa Travels

ഉഡുപ്പി: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഒന്‍പത് നാളായി നടക്കുന്ന നവരാത്രി മഹോല്‍സവത്തിന് പരിസമാപ്‌തിയായി. കര്‍ണാടകയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്‌തമായി കര്‍ശന നിയന്ത്രണങ്ങളോടെ ആയിരുന്നു ഇത്തവണത്തെ ചടങ്ങുകളെല്ലാം നടന്നത്. എന്നാല്‍ രഥോല്‍സവത്തില്‍ വന്‍ ഭക്‌തജന തിരക്കാണ് അനുഭവപ്പെട്ടത്.

ഞായറാഴ്ച്ച പുലര്‍ച്ചെ നട തുറന്നതോടെയാണ് ക്ഷേത്രത്തില്‍ വിദ്യാരംഭം ചടങ്ങുകള്‍ ആരംഭിച്ചത്. വാഗ്‌ദേവതയുടെ സന്നിധിയില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ കേരളത്തില്‍ നിന്നുള്ള നിരവധി കുരുന്നുകള്‍ ഇത്തവണയും എത്തി. വിദ്യാരംഭ ചടങ്ങുകള്‍ക്ക് ശേഷം പുത്തരി നിവേദ്യ സമര്‍പ്പണമായ നവാന്ന പ്രശാനവും നടന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അരങ്ങേറ്റ പരിപാടികള്‍ ഉള്‍പ്പെടെയുള്ളവ നവരാത്രി ആഘോഷത്തില്‍ നിന്ന് ഈ വര്‍ഷം ഒഴിവാക്കിയിരുന്നു.

എന്നാല്‍ നവരാത്രി മഹോല്‍സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങായ രഥാരോഹണം ദര്‍ശിക്കാന്‍ നിരവധി പേരാണ് ക്ഷേത്ര നഗരിയില്‍ എത്തിയത്. പുഷ്‌പാലംകൃതമായ രഥത്തില്‍ ദേവി വിഗ്രഹം വഹിച്ച് മൂന്നു തവണ പ്രദക്ഷിണം വെക്കുന്ന രഥാരോഹണ ചടങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നിരവധി പേരാണ് പങ്കെടുത്തത്.

രാത്രിയില്‍ നടന്ന വിജയോല്‍സവത്തോടെ ആണ് കൊല്ലൂരിലെ നവരാത്രി – വിജയദശമി ആഘോഷങ്ങള്‍ക്ക് പരിസമാപ്‌തി ആയത്.

Kerala News: ആരോഗ്യ പ്രവര്‍ത്തകരെ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം; കെകെ ശൈലജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE