അദ്ധ്യാപക വിദ്യാഭ്യാസത്തിനായി പുതിയ പാഠ്യപദ്ധതിക്ക് രൂപം നല്‍കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

By Staff Reporter, Malabar News
national image_malabar news
Ramesh Pokhriyal
Ajwa Travels

ന്യൂ ഡെല്‍ഹി: ദേശീയ വിദ്യാഭ്യസ നയ പ്രകാരം (എന്‍ഇപി-2020 ) അദ്ധ്യാപക വിദ്യാഭ്യാസത്തിനായി പുതിയ പാഠ്യപദ്ധതിക്ക് (എന്‍സിഎഫ്ടിഇ) രൂപം നല്‍കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊക്രിയല്‍. എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നത് അനുസരിച്ച് എന്‍സിആര്‍ടിഇ യുമായി കൂടിയാലോചിച്ച് ദേശീയ അദ്ധ്യാപക വിദ്യാഭ്യസ കൗണ്‍സിലായിരിക്കും സമഗ്ര എന്‍സിഎഫ്ടിഇക്ക് രൂപം നല്‍കുക.

ദേശീയ വിദ്യാഭ്യാസ നയം പ്രയോഗതലത്തില്‍ എത്തിക്കുവാന്‍ ബഹുമുഖ കര്‍മ്മ പരിപാടികളാണ് അവലംബിക്കുന്നത്. സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും വിശദമായി കൂടിയാലോചിച്ചതിന് ശേഷമാണ് നൂതന വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കിയത്.

വിദ്യാഭ്യാസ രംഗത്തെ പുതിയ ആശയങ്ങളും നിര്‍ദ്ദേശങ്ങളും കോര്‍ത്തിണക്കിയാകും പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക. ഇതിനായ് ‘ശിക്ഷക് പര്‍വ്വ്’ സെപ്തംബര്‍ എട്ട് മുതല്‍ ആരംഭിച്ചു കഴിഞ്ഞു. സെപ്തംബര്‍ 25 വരെ ഇത് തുടരുകയും ചെയ്യും. കൂടാതെ പുതിയ വിദ്യാഭ്യാസ നയത്തില്‍ സ്‌കൂള്‍ തല വിദ്യാഭ്യാസ മേഖലയില്‍ ആദ്യകാല ശിശുവിദ്യാഭ്യാസം സാര്‍വത്രികം ആക്കുന്നതിന് പ്രത്യേകം ഊന്നലും നല്‍കിയിട്ടുണ്ട്.

എന്‍ഇപി-2020 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന – യൂണിയന്‍ ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ക്ക് ഇതിനകം തന്നെ വിദ്യാഭ്യാസം മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പാര്‍ലമെന്റില്‍ രേഖാമൂലം അറിയിച്ചു.

Malabar News: തുരങ്കപാതയുടെ സർവേ 18ന്  ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE