ന്യൂനമർദ്ദം; വടക്കൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്‌ചയോടെ രൂപപ്പെടാൻ സാധ്യത

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : വടക്കൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്‌ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. സംസ്‌ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിൽ ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.

ശക്‌തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കിയതോടെ വെള്ളി, ശനി ദിവസങ്ങളിൽ സംസ്‌ഥാനത്ത് തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൽസ്യ തൊഴിലാളികൾ കടലിൽ  പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

മഴ കനക്കുന്നതിനൊപ്പം തന്നെ ശക്‌തമായ കാറ്റ് വീശാനുള്ള സാധ്യത ഉള്ളതിനാൽ വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ സംസ്‌ഥാനത്ത് വ്യാഴാഴ്‌ച വരെ കാലവർഷം ദുർബലമായിരിക്കുമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി.

Read also : ഗംഗയിൽ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താൻ പഠനവുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE