വാക്‌സിനെടുത്താൽ ബിയർ; പുതിയ പദ്ധതിയുമായി ന്യൂജെഴ്‌സി ഗവര്‍ണര്‍

By Syndicated , Malabar News
new-jersey-to-give-free-beer-to-covid-vaccine-recipients
Ajwa Travels

ന്യൂയോര്‍ക്ക്: യുവജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാന്‍ പുതിയ പദ്ധതിയുമായി ന്യൂജെഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നതാണ് മർഫിയുടെ പുതിയ പ്രഖ്യാപനം. മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാൽ മാത്രമാണ് ഈ ആനൂകൂല്യം ലഭിക്കുക. പദ്ധതിയുടെ ഭാഗമായി ന്യൂ ജഴ്‌സിയിലെ 12ഓളം ബിയര്‍ പാര്‍ലറുകളെ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കിയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു

21 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ ആനൂകൂല്യം ലഭിക്കും. മെയ് മാസത്തില്‍ തന്നെ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കണം,’ മര്‍ഫി പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖകളുമായി ബിയര്‍ പാര്‍ലറില്‍ ചെന്നാല്‍ സര്‍ക്കാരിന്റെ സൗജന്യ ബിയര്‍ ലഭിക്കുമെന്നും ജൂണ്‍ അവസാനത്തോടെ 4 ലക്ഷം പേരിലെങ്കിലും വാക്‌സിന്‍ എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതിയെന്നും മര്‍ഫി വ്യക്‌തമാക്കി.

Read also: ട്രംപിന് ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE