വാഷിംഗ്‌ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ ഫേസ്ബുക്ക് രൂപീകരിച്ച സ്വതന്ത്ര്യ ബോര്‍ഡ് ട്രംപിനുള്ള വിലക്ക് തുടരാനുള്ള ഫേസ്ബുക്ക് തീരുമാനത്തെ പിൻതാങ്ങിയതോടെയാണ് ഇത്. അമേരിക്കയിലെ വാഷിംഗ്‌ടൺ കാപ്പിറ്റോള്‍ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് ഫേസ്ബുക്ക് വിലക്കിയത്.
ട്രംപിന് നല്‍കിയിരിക്കുന്ന സസ്‍പെൻഷൻ പുനഃപരിശോധിക്കേണ്ട അവസ്‌ഥ ഇപ്പോഴില്ലെന്നാണ് സ്വതന്ത്ര്യ സമിതിയുടെ ഉത്തരവിൽ പറയുന്നത്. ഭാവിയില്‍ ഉണ്ടാകാൻ ഇടയുള്ള പ്രശ്‌നങ്ങളും, നിയമലംഘനത്തിന്റെ തോതും കണക്കിലെടുത്താണ് ഫേസ്ബുക്കില്‍ നിന്നും ട്രംപിനെ വിലക്കിയത്.
ട്രംപിന്റെ മേൽ ചുമത്തിയ കുറ്റം ഗുരുതരമാണെന്നും സമിതി ചൂണ്ടിക്കാട്ടി. ബോര്‍ഡ് തീരുമാനം അംഗീകരിച്ച് ട്രംപിന്റെ വിലക്ക് തുടരുമെന്നാണ് ഫേസ്ബുക്ക് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡണ്ട് നിക്ക് ക്ളിഅറിയിച്ചത്.
കഴിഞ്ഞ ജനുവരി 7നാണ് ഡൊണാൾഡ് ട്രംപിനെ ഫേസ്ബുക്കില്‍ നിന്നും അനിശ്‌ചിത കാലത്തേക്ക് വിലക്കിയത്. അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് പിന്നാലെ ബൈഡൻ വിജയിച്ചതോടെ ഫലം അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ യുഎസ് തലസ്‌ഥാനത്ത് കാപ്പിറ്റോളില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നായിരുന്നു നടപടി.
Read Also: ലോകത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 50 ശതമാനത്തോളവും ഇന്ത്യയിൽ നിന്ന്; ലോകാരോഗ്യ സംഘടന