‘യേൻ ആളു പണ്ടാരത്തി’; കർണ്ണനിലെ അടുത്ത ഗാനം പുറത്തിറങ്ങി

By Team Member, Malabar News
karnan
Representational image
Ajwa Travels

ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കർണ്ണനി’ലെ അടുത്ത ഗാനം പുറത്തെത്തി. ലിറിക്കൽ വീഡിയോ ഗാനമായാണ് അണിയറ പ്രവർത്തകർ ‘യേൻ ആളു പണ്ടാരത്തി’ എന്ന് തുടങ്ങുന്ന ഗാനം  പുറത്തിറക്കിയത്. യുഗഭാരതി രചന നിർവഹിച്ച ഗാനത്തിന് സംഗീതം നൽകിയത് സന്തോഷ് നാരായണനാണ്. ദേവ, റീത്ത എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മാരി സെൽവരാജിന്റെ ‘പരിയേറും പെരുമാൾ’ എന്ന പ്രശസ്‌ത ചിത്രത്തിന് സംഗീതം നൽകിയതും സന്തോഷ് നാരായണൻ തന്നെയാണ്. പരിയേറും പെരുമാളിലെ ‘വണക്കം വണക്കമുംഗ’ എന്ന ഗാനത്തിന്റെ അതേ ശൈലിയിൽ തന്നെയാണ് കർണ്ണനിലെ പുതിയ ഗാനവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത് മലയാളി താരം രജീഷ വിജയനാണ്. ഒപ്പം തന്നെ മലയാളി താരം ലാലും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രത്തിന്റെ നിര്‍മാണം നിർവഹിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സെൽവ ആർകെ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. കൂടാതെ നടരാജന്‍ സുബ്രഹ്‌മണ്യന്‍, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രിലിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്‌തമാക്കിയിട്ടുള്ളത്.

Read also : മലയാള ചിത്രങ്ങൾക്ക് പ്രിയമേറുന്നു; മേളയിൽ തിളങ്ങി ചുരുളിയും ഹാസ്യവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE