‘കുറാത്ത്’ സെമിത്തേരി പശ്‌ചാത്തലത്തിൽ പുതിയ പോസ്‌റ്റർ പുറത്തിറക്കി

By Siva Prasad, Special Correspondent (Film)
  • Follow author on
New poster released in the context of 'kurat' Cemetery
Ajwa Travels

നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന ‘കുറാത്ത്’ പുതിയ പ്രചരണ പോസ്‌റ്റർ പുറത്തിറക്കി. ‘ഐആം ദി പോപ്പ്’ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രം, മലയാള സിനിമക്ക് അപരിചിതമായ ആന്റിക്രൈസ്‌റ്റ് കഥാപശ്‌ചാത്തലത്തിൽ വരുന്ന ചിത്രമാണെന്നാണ് പ്രഖ്യാപനം മുതലുള്ള പ്രചരണ പോസ്‌റ്ററുകൾ നൽകുന്ന സൂചന.

ബാബാ ഫിലിംസ് കമ്പനിയുടെ ബാനറിൽ ഹമദ് ബിൻ ബാബ നിർമിക്കുന്ന ‘കുറാത്ത്’ പോസ്‌റ്ററുകളിൽ ഉൾപ്പടെ നിഗൂഢതകൾ നിലനിറുത്തിയാണ് മുന്നേറുന്നത്. മുൻപ് പുറത്തിറങ്ങിയ മോഷൻ വീഡിയോയും ടൈറ്റിൽ പോസ്‌റ്ററും സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചക്ക് വഴിവെക്കുകയും തരംഗം തീർക്കുകയും ചെയ്‌തിരുന്നു.

നവംബർ അവസാനത്തിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. താരനിർണയം, ലൊക്കേഷനുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ത്രില്ലർ അടിസ്‌ഥാനമാക്കിയാണ് കഥ വികസിക്കുന്നത്.

തിരക്കഥ, സംഭാഷണം ഒരുക്കുന്നത് നവാഗതനായ അജേഷ് സെബാസ്‌റ്റ്യനാണ്. എൻഎം ബാദുഷയാണ് പ്രൊജക്‌ട് ഡിസൈനർ. എഡിറ്റർ – ഡിപിൻ ദിവാകരൻ, സംഗീതം – പിഎസ് ജയഹരി, പ്രൊഡക്ഷൻ കൺട്രോളർ – റിച്ചാർഡ്, പ്രൊഡക്ഷൻ ഡിസൈനർ – സഹസ് ബാല, വസ്‌ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – പിവി ശങ്കർ, ആക്ഷൻ – മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – കെജെ വിനയൻ, പിആർഒ – പി ശിവപ്രസാദ്, സ്‌റ്റിൽസ് – ഹരി തിരുമല, ഡിസൈൻ – സഹീർ റഹ്‌മാൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – എംആർ പ്രൊഫഷണൽ എന്നിവരാണ് നിർവഹിക്കുന്നത്. കുറാത്തിലെ മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം.

New poster released in the context of 'kurat' Cemetery

Most Read: വിമർശകർക്ക് വിറ്റുതുലച്ചു എന്നു പറയാം, സത്യം അതല്ലല്ലോ; സുരേഷ് ഗോപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE