ന്യൂസിലന്‍ഡ് തിരഞ്ഞെടുപ്പ് നീട്ടിവെച്ചു

By Team Member, Malabar News
Malabarnews_jacinda arden
ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആഡെൻ
Ajwa Travels

വെല്ലിങ്ടണ്‍: കോവിഡ് 19 വീണ്ടും പടരുന്ന സാഹചര്യത്തില്‍,ദേശീയ തിരഞ്ഞെടുപ്പ് നീട്ടിവെച്ച് ന്യൂസിലന്‍ഡ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ലന്‍ഡില്‍ കോവിഡ് പടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ജസീന്ത ആഡെന്‍ തിരഞ്ഞെടുപ്പുകള്‍ നാലാഴ്ച്ചത്തേക്ക് നീട്ടിവെച്ചത്. സെപ്റ്റംബര്‍ 14ന് നടത്താന്‍ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ലേക്ക് മാറ്റിവെച്ചു. ന്യൂസിലന്‍ഡിലെ നിയമമനുസരിച്ച് പ്രധാനമന്ത്രിക്ക് രണ്ട് മാസം വരെ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനാകും.

കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത 102 ദിവസങ്ങള്‍ക്ക് ശേഷമാണ്, ഓക്ലന്‍ഡില്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ രണ്ട് ആഴ്‌ച്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഇലക്ഷന്‍ പ്രചാരണത്തിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യം പ്രതിപക്ഷപാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു.

രാജ്യത്തിന് പുറത്ത് നിന്നാണ് പുതിയ കോവിഡ് കേസുകള്‍ എത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ വിദേശത്തു നിന്നു വരുന്നവരെ അതിര്‍ത്തിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് താമസിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാമതും കോവിഡ് വ്യാപനമുണ്ടായതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

നിലവില്‍ ഓക്ലന്‍ഡില്‍ 49 കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE