അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു

By Trainee Reporter, Malabar News
new born death in attappadi
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. അട്ടപ്പാടി ഊരിലെ തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഇരിക്കെയാണ് കുഞ്ഞ് മരിച്ചത്. അട്ടപ്പാടിയിൽ ഈ ആഴ്‌ചത്തെ രണ്ടാമത്തെ നവജാത ശുശുമരണമാണ് ഇത്.

രണ്ട് ദിവസം മുമ്പ് അട്ടപ്പാടി കുറവൻ കണ്ടി സ്വദേശി ബാലകൃഷ്‌ണന്റെ കുഞ്ഞും തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചിരുന്നു. കുട്ടിയുടെ മാതാവ് തുളസി ഇന്ന് രാവിലെയും മരിച്ചിരുന്നു. 20നാണ് തുളസിയെ പ്രസവ വേദനയുമായി കോട്ടത്തറ ഗവ. സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച ഉടനെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. അബോധാവസ്‌ഥയിൽ ആയിരുന്ന യുവതി ഇന്ന് രാവിലെ ഏഴ് മണിക്കാണ് മരിച്ചത്. സിക്കിള്‍ സെല്‍ അനീമിയ രോഗത്തിന് ചികിൽസയിലായിരുന്നു യുവതി. അതേസമയം, അട്ടപ്പാടിയിൽ ഈ വർഷം ഇതുവരെ ഒമ്പത് നവജാത ശിശുക്കളാണ് മരിച്ചത്.

Most Read: രോഗവ്യാപനം കുറയുന്നു, വാക്‌സിനേഷൻ വേഗത്തിലാക്കണം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE