ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ത്യക്കാര്‍ വേണ്ട-ഇഹ്സാന്‍ മാനി

By News Desk, Malabar News
ehsan mani about ICC chairmanship
Ehsan Mani
Ajwa Travels

ഇസ്ലാമാബാദ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) അടുത്ത ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രമുഖ രാജ്യങ്ങളായ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വരരുതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇഹ്സാന്‍ മാനി. ഇന്ത്യക്കാരനായ ശശാങ്ക് മനോഹര്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ സ്ഥാനമൊഴിഞ്ഞത് മുതല്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖ്വാജ താല്‍കാലിക ചുമതലകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ ഐസിസിയില്‍ രാഷ്ട്രീയം കളിക്കുന്നതായി ഇഹ്സാന്‍ മാനി ആരോപിച്ചു. അതിനാല്‍ പുറത്തുനിന്നൊരാള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നതാണ് ഉചിതമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. തനിക്ക് ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും മാനി അറിയിച്ചു. 2003 മുതല്‍ 2006 വരെ ഐസിസി ചെയര്‍മാന്‍ സ്ഥാനം വഹിച്ച വ്യക്തിയാണ് മാനി. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് പാക് ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE