സംസ്‌ഥാനത്തെ ആദ്യ സമ്പൂര്‍ണ പെന്‍ഷന്‍ നഗരമായി നീലേശ്വരം

By Staff Reporter, Malabar News
MALABARNEWS-NILESWAR
Representational Image
Ajwa Travels

നീലേശ്വരം: കേരളത്തിലെ ആദ്യ സമ്പൂര്‍ണ പെന്‍ഷന്‍ നഗരമായി നീലേശ്വരം നഗരസഭ. അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കിയാണ് നഗരസഭ ഈ നേട്ടത്തിലേക്ക് എത്തിയത്. നിലവിലുള്ള ഭരണസമിതി അധികാരത്തിലേറിയപ്പോള്‍ 3900 പേരാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 6709 ആയി ഉയര്‍ന്നു.

ഓഫീസില്‍ ലഭിക്കുന്ന പെന്‍ഷന്‍ അപേക്ഷകളില്‍ സമയബന്ധിതമായി ഉദ്യോഗസ്‌ഥന്‍മാര്‍ അന്വേഷണം നടത്തുകയും തുടര്‍പ്രക്രിയകള്‍ ക്ഷേമകാര്യ സ്‌ഥിരം സമിതി കാര്യക്ഷമതയോടെ നിര്‍വ്വഹിക്കുകയും ചെയ്‌തു. അതിന്റെ ഫലമാണ് സംസ്‌ഥാനത്തിലെ ആദ്യ സമ്പൂര്‍ണ പെന്‍ഷന്‍ നഗരമെന്ന പദവി.

ബാങ്കുകള്‍ വഴി നടത്തുന്ന പെന്‍ഷന്‍ കൃത്യമായി അര്‍ഹര്‍ക്ക് എത്തിക്കുന്നതിന് എല്ലാ കൗണ്‍സിലര്‍മാരും മുന്‍കൈയ്യെടുത്തു. കൗണ്‍സില്‍ യോഗങ്ങളിലും പെന്‍ഷന്‍ അപേക്ഷകള്‍ അംഗീകരിക്കുന്നതിനും അപാകതകള്‍ പരിഹരിക്കുന്നതിനും കൗണ്‍സിലര്‍മാര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി.

അംഗീകാരം നേടാന്‍ സഹായിച്ച റവന്യൂ, ആരോഗ്യ ജീവനക്കാരെയും അംഗന്‍വാടി വര്‍ക്കര്‍മാരെയും ബാങ്ക് അധികൃതരെയും നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ പി ജയരാജനും ക്ഷേമകാര്യ സ്‌ഥിരം സമിതി അദ്ധ്യക്ഷ പി രാധയും അഭിനന്ദിച്ചു.

Read Also: ‘തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക വിവിധ ഘട്ടമായി’; തിരഞ്ഞെടുപ്പ് കമ്മീഷണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE