ഇന്ധനവില എന്ന് നിയന്ത്രിക്കാനാകുമെന്ന് തനിക്കും അറിയില്ല; ധർമ സങ്കടത്തിൽ ധനമന്ത്രിയും

By News Desk, Malabar News
Ajwa Travels

ഡെല്‍ഹി: കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ധന വില എന്ന് നിയന്ത്രിക്കാമെന്ന് തനിക്കും അറിയില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇക്കാര്യത്തിൽ താനും ധർമ സങ്കടത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്‍ വ്യവസ്‌ഥയുമായി ബന്ധപ്പെട്ട് ഒരു കോളേജിൽ നടന്ന ചർച്ചക്കിടെയാണ് ധനമന്ത്രിയുടെ പ്രതികരണം.

പ്രതികരണം സാമൂഹ്യ മാദ്ധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ വ്യക്‌തമായ ധരണ രാജ്യത്തെ ധനകാര്യമന്ത്രിക്ക് പോലും ഇല്ലെന്നാണ് ഇതിന് സാമൂഹ്യ മാദ്ധ്യമങ്ങളുടെ പ്രതികരണം. നേരത്തെ ഇന്ധന വില വര്‍ധന ഒരു കുഴപ്പം പിടിച്ച പ്രശ്‌നമാണെന്നും, കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ലെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഇന്ത്യൻ സമ്പദ്‍ വ്യവസ്‌ഥയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചക്കിടെ ചര്‍ച്ചയുടെ മോഡറേറ്ററായ വിദ്യാർഥിയാണ് ചോദ്യം ഉന്നയിച്ചത്. ഇന്ധന സെസുകൾ കുറച്ച് പെട്രോളിനും ഡീസലിനും വില കുറക്കാൻ സർക്കാർ എന്നാണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു ചോദ്യം. എന്നാൽ എന്ന് വില കുറക്കാൻ സാധിക്കുമെന്ന് തനിക്ക് പറയാനാകില്ലെന്നാണ് നിർമലാ സീതാരാമൻ പറഞ്ഞത്.

Kerala News: നേതാക്കളെ ചുറ്റുന്നവരല്ല യോഗ്യത ഉള്ളവരാണ് സ്‌ഥാനാർഥി ആകേണ്ടത്; കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE