കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിന മോളുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതി ദേവി. ഇന്ന് ഉച്ചയോടെയാണ് സതി ദേവി നിഥിന മോളുടെ വൈക്കത്തെ വീട്ടിലെത്തിയത്. കൊലപാതകം കരുതിക്കൂട്ടി ചെയ്‌തതാണെന്നാണ് അഭിഷേഖിന്റെ പെരുമാറ്റത്തിൽ നിന്ന് വ്യക്‌തമാവുന്നതെന്ന് സതീദേവി പറഞ്ഞു. കൊലപാതകത്തിൽ മറ്റ് ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
നിഥിനയുടെ അമ്മയുമായി സതി ദേവി ഒരു മണിക്കൂറിലധികം കൂടിക്കാഴ്‌ച നടത്തി. കൊലപാതകത്തിന് വേണ്ടി എന്തെങ്കിലും തരത്തിലുള്ള പരിശീലനം പ്രതി നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കും. സ്‌കൂളുകളിലും, കോളേജുകളിലും ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ളാസുകൾ സംഘടിപ്പിക്കണമെന്നും സതീദേവി പറഞ്ഞു. നിഥിനയുടെ അമ്മയെ സഹായിക്കാൻ എന്ത് ചെയ്യണമെന്ന് ആലോചിക്കുമെന്നും സതീദേവി വ്യക്‌തമാക്കി.
Read also: കരുതലോടെ കാമ്പസിലേക്ക്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ