‘ശേഖരവർമ്മ രാജാവാ’കാൻ നിവിൻ പോളി; പുതിയ ചിത്രം വരുന്നു, ഷൂട്ടിംഗ് ഉടൻ

By News Bureau, Malabar News
shekhara varma rajavu movie
Ajwa Travels

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രേക്ഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ‘ഇഷ്‌കി’ന് പിന്നാലെ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിൻ കേന്ദ്ര കഥാപാത്രമാകുന്നത്. ‘ശേഖരവർമ്മ രാജാവ്‘ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. എസ് രഞ്‌ജിത്താണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

അതേസമയം ‘കനകം കാമിനി കലഹ’മാണ് നിവിൻ പോളിയുടേതായി ഒടുവിൽ റിലീസ് ചെയ്‌ത ചിത്രം. ഹോട്സ്‌റ്റാറിൽ പുറത്തിറങ്ങിയ ചിത്രം രതീഷ് ബാലകൃഷ്‌ണ പൊതുവാളാണ് സംവിധാനം ചെയ്‌തത്‌.

രാജീവ് രവിയുടെ പിരിയോഡിക്ക് ഡ്രാമ ‘തുറമുഖ’മാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഡിസംബര്‍ 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 1950കളില്‍ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്‌ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Most Read: മുഖത്തെ ചുളിവുകൾ അകറ്റാൻ ബദാം ശീലമാക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE