നിയമസഭാ കൈയ്യാങ്കളി കേസ്; കെടി ജലീലിനും ഇപി ജയരാജനും ജാമ്യം

By Staff Reporter, Malabar News
kerala image_malabar news
ഇപി ജയരാജന്‍, കെടി ജലീല്‍
Ajwa Travels

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസില്‍ ജാമ്യം നേടി മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും. തിരുവനന്തപുരം സിജെഎം കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. നേരത്തെ, കേസിലെ വിചാരണ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ ഹൈക്കോടതി പ്രതികളോട് വിചാരണ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുക ആയിരുന്നു.

അതേസമയം കേസിലെ മറ്റ് പ്രതികളായ വി ശിവന്‍കുട്ടി, കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സികെ സദാശിവന്‍ എന്നിവര്‍ കോടതിയില്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചു. കേസ് കോടതി വീണ്ടും നവംബര്‍ 12ന് പരിഗണിക്കും.

2015 ല്‍ ബജറ്റ് അവതരണത്തിനിടെ കൈയ്യാങ്കളി നടത്തിയ കേസിലാണ് മന്ത്രിമാരായ ഇപി ജയരാജിനും കെടി ജലീലിനും ജാമ്യം ലഭിച്ചത്. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിന് ഇടത് എംഎല്‍എമാര്‍ സഭയില്‍ കൈയ്യാങ്കളി നടത്തിയെന്നാണ് കേസ്. സംഘര്‍ഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടങ്ങളാണ് സഭക്കുള്ളില്‍ ഉണ്ടായത്.

Read Also: പള്ളികളിലെ കുമ്പസാരം നിരോധിക്കണം; ഹരജി സുപ്രീം കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE