ബിലാലിന്റെ ആഗ്രഹം സഫലമാക്കി നിയാസ് ഭാരതി; കുടുംബത്തിന് വീടൊരുങ്ങി

By Desk Reporter, Malabar News
Niyas Bharathi fulfills Bilal's wish; The house was ready for the family
Representational Image
Ajwa Travels

തിരുവനന്തപുരം: ഗാന്ധിഗ്രാം ട്രസ്‌റ്റ് ചെയർമാൻ നിയാസ് ഭാരതിയിൽ നിന്ന് പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ ഈ സന്തോഷത്തിൽ പങ്കുചേരാൻ ബിലാൽ ഇല്ലല്ലോ എന്ന വേദനയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. 2021 ജനുവരി 15ന് ഇടവയിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ച ഇടവ തെരുവുമുക്ക് മംഗലത്ത് വീട്ടിൽ ബിലാലിന്റെ ഏറ്റവും വലിയ സ്വപ്‌നം ആയിരുന്നു സ്വന്തമായൊരു വീട്.

മാതാപിതാക്കളോടും സഹോദരിയോടുമൊപ്പം താമസിക്കാൻ ഒരു വീട് എന്ന ബിലാലിന്റെ സ്വപ്‌നം സഫലമായത് അദ്ദേഹത്തിന്റെ മരണശേഷമാണ്. സ്വപ്‌നവീടിനെ കുറിച്ച് ബിലാൽ പലപ്പോഴും സുഹൃത്തുകളോട് പറയുമായിരുന്നു. ബിലാലിന്റെ മരണശേഷം വീട് സന്ദർശിക്കാനെത്തിയ ഗാന്ധിഗ്രാം ട്രസ്‌റ്റ് ചെയർമാൻ നിയാസ് ഭാരതി ബിലാലിന്റെ ആഗ്രഹം സുഹൃത്തുക്കളിൽ നിന്നും അറിയാനിടയായി. ഇതോടെ അദ്ദേഹം ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

ബിലാലിന്റെ മാതാപിതാക്കളെ കണ്ട് അവരുടെ വസ്‌തുവിൽ വീട് നിർമിച്ചു നൽകാമെന്നറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ വീടിന്റെ കല്ലിടൽ നടന്നു. പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽ കഴിഞ്ഞ ദിവസം നിയാസ് ഭാരതി ബിലാലിന്റെ കുടുംബത്തിന് കൈമാറി. നിയാസ് ഭാരതിയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Most Read:  വൃത്തിയാക്കാൻ എത്തിയ യുവാവുമായി കളിക്കുന്ന ആനക്കുട്ടി; വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE