തിരഞ്ഞെടുപ്പിന് ശേഷവും ജെഡിയുവുമായി സഖ്യമില്ല; തേജസ്വി യാദവ്

By Syndicated , Malabar News
Thejaswi yadav_Bihar election_Malabar news
Ajwa Travels

പാറ്റ്‌ന: നിതീഷ് കുമാറിന്റെ ജെ ഡി യുവുമായി ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷവും സഖ്യമില്ലെന്ന് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്. മഹാസഖ്യത്തിന്റെ പ്രചരണറാലികളില്‍ ആളുകളെത്തുന്നത് സര്‍ക്കാരിനോടുള്ള രോഷം കൊണ്ടാണ്. ചിരാഗ് പാസ്വാനെ ശ്രദ്ധിക്കുന്നില്ലെന്നും സ്വന്തം പ്രചാരണവുമായി മുന്നോട്ട് പോകുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു.

അതേസമയം ചിരാഗ് പാസ്വാനെക്കുറിച്ച് ബി ജെ പി നേതാവ് തേജസ്വി സൂര്യയുടെ പ്രസ്‌താവന പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ജെ ഡി യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനോടുള്ള എതിര്‍പ്പ് മൂലം എന്‍ ഡി എ വിട്ട് പോയ ചിരാഗിനെ അഭിനന്ദിച്ചാണ് ബി ജെ പി നേതാവ് രംഗത്തെത്തിയത്.

‘ചിരാഗ് പാസ്വാന്‍ വളരെ നല്ല നേതാവാണ്. പാര്‍ലമെന്റില്‍ അദ്ദേഹം ബീഹാറിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നു. അദ്ദേഹം അറിയപ്പെടുന്ന യുവനേതാവാണ്, പ്രത്യേക സുഹൃത്താണ്. അദ്ദേഹത്തിന് ആശംസ നേരുന്നു,’ തേജസ്വി സൂര്യ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി തേജസ്വി സൂര്യ ചിരാഗിന് ആശംസകള്‍ നേര്‍ന്നത് നിതീഷ് കുമാര്‍ ക്യാമ്പില്‍ അസ്വസ്‌ഥത സൃഷ്‌ടിച്ചിട്ടുണ്ട്. ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

Read also: ഹത്രസ് കേസ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍; സുപ്രീം കോടതി ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE