പാലാ സീറ്റില്‍ തര്‍ക്കമില്ല; മാണി സി കാപ്പന്‍

By Syndicated , Malabar News
Mani c kappan about pala seat
Mani C Kappan
Ajwa Travels

കോട്ടയം: പാലാ സീറ്റിന് വേണ്ടി തര്‍ക്കം ഉണ്ടാവില്ലെന്ന് മാണി സി കാപ്പന്‍. ജോസ് കെ മാണിയുടെ ഇടതുപക്ഷ പ്രവേശനം തന്റെ സ്‌ഥാനാര്‍ഥിത്വത്തെ ബാധിക്കില്ലെന്നും ഇടതുമുന്നണിയില്‍ വിശ്വാസമുണ്ടെന്നും എന്‍സിപി എംഎല്‍എ പറഞ്ഞു. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞെന്നും ബാക്കി കാര്യങ്ങള്‍ എന്‍സിപി ചര്‍ച്ച ചെയ്യുമെന്നും കാപ്പന്‍ പ്രതികരിച്ചു. പാലാ സീറ്റിനെച്ചൊല്ലി തര്‍ക്കം തുടരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മാണി സി കാപ്പനും ജോസ് കെ മാണിയും ഇന്നലെ വേദി പങ്കിട്ടിരുന്നു. ഗ്രീന്‍ ടൂറിസം കോംപ്ളക്‌സ് ഉല്‍ഘാടന ചടങ്ങിലാണ് എംപിമാരായ ജോസ് കെ മാണിയും തോമസ് ചാഴിക്കാടനും കാപ്പനൊപ്പം പങ്കെടുത്തത്.

Read also: കുമ്മനത്തിനെതിരായ കേസ്; ഒത്തുതീര്‍പ്പിന് ശ്രമം; പണം തിരികെ നല്‍കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE